LIFE LONG ഓൺ ദി ട്രാക്ക്
Kudumbam|November 2022
അന്തർദേശീയ ലോങ്ജംപ് താരം നയന ജെയിംസിന്റെയും പങ്കാളി കേരള ട്വന്റി20 ക്രിക്കറ്റർ കെവിന്റെയും ജീവിതവഴിയിലൂടെ...
കെ.പി.എം. റിയാസ്
LIFE LONG ഓൺ ദി ട്രാക്ക്

എട്ടു വർഷം മുമ്പ് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നെറ്റ്സിൽ പ്രാക്ടിസിനെത്തിയതാണ് കേരളത്തിന്റെയും എസ്.ബി.ടിയുടെയും ട്വന്റി20 ക്രിക്കറ്റ് താരം കെവിൻ പീറ്റർ ഓസ്കാർ. ഈ സമയം ഗ്രൗണ്ടിൽ ഓടിയും ചാടിയും ഒറ്റക്ക് പരിശീലനം നടത്തുന്ന പെൺകുട്ടിയിൽ കണ്ണുകളുടക്കാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. മഴയും വെയിലും വകവെക്കാതെ രാവിലെയും വൈകുന്നേരവും കഠിനാധ്വാനം ചെയ്യുന്ന അവളെ അവിടെ കാണുന്നത് പതിവായി. എപ്പോഴോ ചെറുപുഞ്ചിരിയിൽ തുടങ്ങിയ പരിചയം സൗഹൃദത്തിലൂടെ വളർന്ന് വിവാഹത്തിലേക്ക്.

ഗുജറാത്തിലെ ഗാന്ധിനഗർ ഐ.ഐ.ടി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസ് ലോങ്ജംപ് മത്സരത്തിനിടെ ഓരോ ചാട്ടം കഴിയുമ്പോഴും നയന ജെയിംസ് എന്ന ഇന്ത്യയുടെ അന്തർദേശീയതാരം പരിശീലകന്റെയും പിന്നെ കെവിന്റെയും അരികിലേക്ക് നടക്കും. എല്ലാം അവസാനിച്ചെന്ന് തോന്നിയയിടത്തു നിന്ന് എണീറ്റ് ഉയരത്തിലേക്കു ചാടിയ നയന സ്വർണ നേട്ടത്തിന്റെ ക്രെഡിറ്റിൽ നല്ലൊരുപാതി കെവിന് കൊടുക്കുന്നു.

കെവിനാവട്ടെ, താൻ ജീവിതം പഠിക്കുന്നതുതന്നെ നല്ലപാതിയിൽ നിന്നാണെന്ന പക്ഷക്കാരനും. പോസിറ്റിവ് എനർജിയോടെ പരസ്പരം കൊണ്ടും കൊടുത്തും കരിയറിനെയും ജീവിതത്തെയും പ്രണയിക്കുകയാണ് ഇരുവരും.

ഒന്നു മിണ്ടാൻ രണ്ടു കൊല്ലം

നയന: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.കോമിന് പഠിക്കുകയായിരുന്നു ഞാൻ. ബോബി അലോഷ്യസാണ് എന്നെ തിരുവനന്തപുരത്തേക്ക് വിളിച്ചത്. രാവിലെയും വൈകുന്നേരവും പ്രാക്ടിസിനിറങ്ങും. രണ്ടു കൊല്ലത്തോളം യൂനിവേഴ്സിറ്റി ഗ്രൗണ്ടിലും പുറത്തുമൊക്കെ വെച്ച് ഇടക്കിടെ കണ്ടിരുന്നെങ്കിലും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയിരുന്നില്ല ഞങ്ങൾ. മൗനം ബ്രേക് ചെയ്തത് ഒരു അത്ലറ്റിക് മീറ്റിനിടെയാണ്. ലോങ്ജംപിൽ എനിക്ക് ഗോൾഡ് വന്നപ്പോ പുള്ളിക്കാരൻ അതൊരു അവസരമായി എടുത്തതാണോ എന്തോ. അടുത്തുവന്ന് കൺഗ്രാറ്റ്സ് പറഞ്ഞു. എനിക്കും അതൊരു ഓപണിങ്ങായിരുന്നു. കൺഗ്രാറ്റ്സിലും താങ്ക്സിലും തുടങ്ങിയ മിണ്ടലാണ് ഇവിടംവരെ എത്തിയത്.

Esta historia es de la edición November 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 minutos  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 minutos  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 minutos  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 minutos  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 minutos  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 minutos  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 minutos  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 minutos  |
March-2025