ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല
Kudumbam|November 2022
നൂറ്റാണ്ട് പഴക്കമുള്ള കഥ പറഞ്ഞ് മലയാള സിനിമയുടെ പുതിയ കാലത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി വിനയൻ. ഇന്നലെകളിൽ തന്നെ പടിക്ക് പുറത്തു നിർത്തിയ പലരോടും മധുര പ്രതികാരം പോലെ..
എം. ഷറഫുല്ലാ ഖാൻ
ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല

കേരളചരിത്രത്തിലെ ഇരുള കടഞ്ഞ യുഗത്തിന്റെ കഥ ബിഗ് ബജറ്റിൽ ഒരുക്കി വീണ്ടും വിസ്മയിപ്പിച്ച് സംവിധായകൻ വിനയൻ. അധികമാരും തൊടാൻ പേടിക്കുന്ന പ്രമേയം കൊണ്ട് പുതുമുഖങ്ങളെ അഭിനയിപ്പിച്ച് നേടിയ വമ്പൻ വിജയം മലയാള സിനിമാലോകത്ത് വീണ്ടും വിനയൻ യുഗത്തിനാണ് വിളംബരം കൊട്ടുന്നത്.

ഒരു പതിറ്റാണ്ടുകാലം തന്നെ സിനിമയിൽ നിന്ന് വിലക്കിനിർത്തിയ മാടമ്പിമാർക്കു കൂടിയുള്ള തിരുത്തായി വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് മാറി. കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമയുടെ വിജയമെന്ന് അദ്ദേഹം പറയുന്നു. തന്റെ സിനിമയെയും സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റിയും വിനയൻ സംസാരിക്കുന്നു...

നീണ്ട ഇടവേളക്കുശേഷം ഒരു സിനിമ. അതും ബിഗ് ബജറ്റിൽ അതിനു തിരഞ്ഞെടുത്ത പ്രമേയമാകട്ടെ ആരും തൊടാൻ മടിക്കുന്ന ജാതി അയിത്തം, എന്തു ധൈര്യത്തിലാണ് ഈ തീരുമാനം എടുത്തത്?

കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിലനിന്ന ജാതിവിവേചനവും അതിനെതിരായ ചെറുത്തുനിൽപും പ്രമേയമായ സിനിമകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. ഒരു പക്ഷേ, സാമ്പത്തികമായ വിജയം ലഭിക്കില്ലെന്ന ഭയം കൊണ്ടാവും. അമ്പലപ്പുഴയിൽ ജനിച്ച എനിക്ക് കുട്ടിക്കാലം തൊട്ടേ കേട്ടു പരിചയമുള്ള പേരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. വളരെ ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ പിറന്നുവെങ്കിലും ഈഴവ വിഭാഗത്തിൽപെട്ടതിനാൽ വേലായുധ ചേകവരുടെ കുടുംബത്തോട് സവർണ സമുദായങ്ങൾ അയിത്തം കൽപിച്ചിരുന്നു.

ചേകവരുടെ മുത്തച്ഛൻ വലിയ സമ്പന്നനായിരുന്ന പെരുമാളച്ഛന്റെ കാലത്തു തന്നെ വിദേശരാജ്യങ്ങളിലേക്ക് അവർ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 19ഓളം പായ്ക്കപ്പലുകൾ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നു. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് വേലായുധ ചേകവർ ദുരിതമനുഭവിക്കുന്ന താഴ്ന്ന വിഭാഗം ജനങ്ങൾക്കായി പോരാടിയത്. മാടമ്പിമാർക്കെതിരെ പോരാടുന്ന ഈ നേതാവിനോടുള്ള ആരാധന ചെറുപ്പത്തിൽ തന്നെ എന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഹീറോയായി അവതരിപ്പിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞെങ്കിലും ഗോകുലം ഗോപാലനാണ് ധൈര്യപൂർവം നിർമാണം ഏറ്റെടുത്തത്.

സ്വർണമൂക്കുത്തിയണിഞ്ഞ ഒരു  സ്ത്രീയുടെ മൂക്ക് സവർണ തമ്പുരാക്കന്മാർ മുറിച്ചെടുത്തത് സിനിമയിൽ കാണിക്കുന്നുണ്ട്.

This story is from the November 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 mins  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 mins  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 mins  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 mins  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 mins  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 mins  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 mins  |
February 2025