സ്കൂൾ പടികൾ കയറും മുമ്പ്....
Kudumbam|May 2023
ആദ്യമായി സ്കൂളിലേക്കോ പ്ലേ സ്കൂളിലേക്കോ പോകാൻ വീട്ടിലെ കുട്ടി ഒരുങ്ങുന്നുണ്ടോ? അറിവിന്റെ ലോകത്തേക്ക് ചുവടുകൾ വെക്കുന്ന അവരിൽ അവധിക്കാലത്ത് തന്നെ ചില ശീലങ്ങൾ വളർത്താൻ ശ്രദ്ധിക്കണം...
പി. ലിസി
സ്കൂൾ പടികൾ കയറും മുമ്പ്....

വീണ്ടുമൊരു അധ്യയന വർഷംകൂടി വരുന്നു. കാർട്ടൂണും മൊബൈൽ ഗെയിമുകളും ടി.വി യുമെല്ലാമായി മാറിയ പുതുലോകത്തെ കുട്ടികൾ സ്കൂളിലേക്ക് ആദ്യ ചുവടുകൾ വെക്കാൻ ഒരുങ്ങുകയാണ്. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് സ്കൂളിന്റെ വിശാലമായ അങ്കണത്തിലേക്ക്.

സമപ്രായക്കാരായ ഒരുപാട് കുട്ടികൾ, ഇതുവരെ കാണാത്ത അധ്യാപകർ, ക്ലാസ് മുറികളിലെ പഠനം, അങ്ങനെ അപരിചിതമായ ലോകമാണ് ഓരോ കുരുന്നിനെയും കാത്തിരിക്കുന്നത്. സ്വന്തം കൺവെട്ടത്തു നിന്ന് മക്കളെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നതിന്റെ ടെൻഷൻ എല്ലാ മാതാപിതാക്കൾക്കുമുണ്ടാകും. അവരുടെ ശീലങ്ങൾ, പെരുമാറ്റം, പഠനം ഇതെല്ലാം ആവലാതിയായി നിറയും. സ്കൂളിലേക്ക് പുതുതായി പോകാൻ തയാറെടുക്കുന്ന മക്കളെ എങ്ങനെ നമുക്ക് ഒരുക്കിയെടുക്കാം എന്നതിൽ ടെൻഷനടിക്കേണ്ട. അവരെ മിടുക്കരായി പറഞ്ഞയക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

എഴുതി പഠിപ്പിക്കേണ്ട, വായിച്ചുകൊടുക്കാം

സ്കൂളിലെത്തും മുമ്പ് അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിപ്പിക്കണോ എന്നതാണ് പല മാതാപിതാക്കളുടെയും സംശയം. എന്നാൽ, പുതിയ പഠനരീതി അനുസരിച്ച് അവരെ വീട്ടിൽനിന്ന് എഴുതി പഠിപ്പിക്കേണ്ട കാര്യമില്ല. 

ഒറ്റയടിക്ക് എഴുത്തിന്റെയോ വായനയുടെയോ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ അത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് സാധിച്ചെന്നു വരില്ല. അവർക്ക് ഇംഗ്ലീഷ്, മലയാളം അക്ഷരമാ ലകൾ വായിച്ചു കൊടുക്കാം.

ഒരക്ഷരം കണ്ടാൽ അവർക്ക് തിരിച്ചറിയാൻ സാധിച്ചാൽ മാത്രം മതി. അക്ഷരങ്ങൾ പഠിപ്പിക്കുന്ന നിരവധി പിക്ചർ ബുക്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അത് വാങ്ങി അവരുടെ കൂടെയിരുന്ന് ദിവസവും വായിച്ചുകൊടുക്കാം.

സ്ഥിരമായി വായിച്ചുകൊടുക്കുമ്പോൾ അത് അവരുടെ ഓർമ യിൽ നിൽക്കും. അതുപോലെ അക്കങ്ങളും. അക്ഷരമാലകളും അക്കങ്ങളും പരിചയപ്പെടു ത്തുന്ന നിരവധി നഴ്സറി ഗാനങ്ങളുണ്ട്. ടി.വിയിലും ഫോണിലും അവ അവർക്ക് കാണിച്ചു കൊടുക്കാം. അതും അവരുടെ ഓർമയിൽ നിൽക്കും.

ഒപ്പംതന്നെ മൃഗങ്ങൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ ഇവയൊക്കെയുള്ള ചിത്രങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കാം. ശരീരഭാഗങ്ങളും ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാം. അവർക്ക് തിരിച്ചറിയാൻ വേണ്ടി മാത്രം.

ഫോൺ ചങ്ങാത്തം കുറക്കാം

Bu hikaye Kudumbam dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 dak  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 dak  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 dak  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 dak  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 dak  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 dak  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 dak  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 dak  |
March-2025