തകരുവാൻ വയ്യ

മഹിമ ആദ്യമായി എന്റെ അടുക്കൽ എത്തുന്നത് മകന്റെ ശ്രദ്ധയില്ലായ്മക്കും പഠനത്തിലെ പെട്ടെന്നുള്ള പിന്നാക്കാവസ്ഥക്കും പരിഹാരം തേടിയാണ്. ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധിച്ചതാണ് അവരുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി. ഏകമകന്റെ കുസൃതികളും പ്രശ്നങ്ങളും പറയുന്നതിനിടയിൽ ഭർത്താവിന്റെ തിരക്കുകളെക്കുറിച്ചും വാചാലയായി. ഓരോ വാക്കിലും നിറഞ്ഞുനിന്നത് അയാളോടുള്ള സ്നേഹവും കരുതലും. കുട്ടിയുടെ സെഷനുകൾക്കിടയിൽ ഒന്നുരണ്ടുവട്ടം ഭർത്താവിനെയും കണ്ടിരുന്നു.
കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷത്തോടെ മടങ്ങിപ്പോയ മഹിമയെ മൂന്നു മാസങ്ങൾക്കുശേഷം കൺസൽട്ടേഷൻ റൂമിൽ കാണുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ നിറഞ്ഞ ചിരി മാഞ്ഞിരുന്നു. ഭർത്താവിൽനിന്ന് കൈപ്പറ്റിയ വിവാഹമോചന നോട്ടീസ് കാണിച്ച് അവൾ പൊട്ടിക്കരഞ്ഞു.മാതാപിതാക്കളോടും സഹോദരനോടും വഴക്കിട്ട് സ്വന്തമാക്കിയതാണ് പ്രണയി പുരുഷനുമൊത്തുള്ള ജീവിതം. അന്നുമുതൽ അവളുടെ ലോകം ഭർത്താവും കുഞ്ഞും അവരുടെ വാടകവീടുമായി ചുരുങ്ങി. സ്വന്തം വീട്ടുകാർ കൊടുത്ത സ്വർണവും പുരയിടവും പണയം വെച്ചു തുടങ്ങിയ ഭർത്താവിന്റെ ബിസിനസ് ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. അതുവഴി ഭർത്താവിന് കിട്ടിയ പെൺസൗഹൃദത്തിന്റെ ബാക്കിപത്രമാണ് വിവാഹ മോചന നോട്ടീസ്.
കെട്ടിപ്പടുത്തു പുതിയൊരു ജീവിതം
സാമ്പത്തികമായി പൂർണമായും ഭർത്താവിനെ ആശ്രയി ച്ചിരുന്ന മഹിമക്ക് സ്വന്തമായി ബാക്കി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഏകമകനും മാത്രമാണ്. പിന്നിൽ അടക്കപ്പെട്ട വാടകവീടിന്റെ വാതിലിനു മുന്നിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നപ്പോൾ തെളിഞ്ഞത് അച്ഛനമ്മമാരുടെ മുഖം തന്നെ. വളരെ കുറച്ചു സേഷനുകൾക്കുശേഷം ജീവിതത്തിലേക്ക് അവൾ തിരിച്ചെത്തി.
ഇന്നിപ്പോൾ സ്വന്തം സംരംഭവുമായി അവൾ അഭിമാന പൂർവം ജീവിക്കുന്നു. ആരുടെയും മുന്നിൽ കൈ നീട്ടാതെ മകനെ പഠിപ്പിക്കുന്നു. സ്വപ്നങ്ങൾ അവിടെയും ഒതുക്കിയില്ല. സൈക്കോളജിയോടുള്ള ഇഷ്ടം കൂടി ഇപ്പോൾ അതിൽ വിദൂരപഠന കോഴ്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.
തന്നെപ്പോലെ ജീവിതയാത്രയിൽ തളർന്നുപോകുന്നവർക്ക് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നു മഹിമ. വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങളെ അവൾ അതിജീവിച്ചത് അത്ര അനായാസമൊന്നുമല്ല.
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...