തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്
Kudumbam|September 2023
സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്കേണ്ടത്. വിദ്യാലയാനുബന്ധ പ്രവർത്തനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പലതരം കഴിവുകളുടെ പരിശീലനമാണ് ഗൃഹപാഠമായി നൽകേണ്ടത്...
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്

ഹോം വർക്കുകൾ ചെയ്ത് വലയുന്ന രക്ഷിതാക്കളും ഹോംവർക്ക് നൽകാത്തതിനാൽ പഠനനിലവാരം പോരെന്ന് വിലയിരുത്തി കുട്ടിയെ സ്കൂൾ മാറ്റുന്ന രക്ഷിതാക്കളും നമുക്കു ചുറ്റുമുണ്ട്. ഉയർന്ന നിലവാരത്തിന്റെ അടയാളമായി രക്ഷിതാക്കൾ ഹോം വർക്കുകളെ കാണുന്നതിന്റെ സമ്മർദം പലപ്പോഴും സ്വകാര്യ സ്കൂൾ അധ്യാപകരെ സ്വാധീനിക്കാറുമുണ്ട്. ഹോംവർക്കുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം.

 മനുഷ്യരുടെ ആദ്യ വിദ്യാലയം വീടാണ് എന്ന കാഴ്ചപ്പാടിനോട് ആർക്കും വിയോജിപ്പില്ല. ജനനം മുതൽ തന്നെ കുട്ടിയെ പലതരത്തിലുമുള്ള അറിവുകൾ സ്വായത്തമാക്കാൻ മുതിർന്നവർ സഹായിക്കുന്നുണ്ട്. അമ്മയാണല്ലോ ആദ്യ അധ്യാപിക.

ഏതൊരാൾ സഹായിച്ചാലും വളർത്താവുന്ന അറിവുകളും കഴിവുകളും മാത്രമേ പണ്ട് ജീവിക്കാൻ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ, അറിവിന്റെ വിസ്ഫോടനാത്മകമായ വ്യാപനത്തോടെ വീട്ടിൽനിന്ന് ലഭ്യമാക്കാവുന്ന അഭ്യാസങ്ങൾ മാത്രം മതിയാവാതായതോടെയാണ് സ്കൂൾ എന്ന സങ്കൽപം പോലും രൂപപ്പെട്ടതെന്നാണ് ചില വിദ്യാഭ്യാസ ഗവേഷകർ നിരീക്ഷിക്കുന്നത്. സ്കൂളിനെ വീടിന്റെ തുടർച്ച (Extension of home) എന്ന നിലയിൽ കാണാൻ തുടങ്ങിയത് ഈ കാഴ്ച പാടിൽ നിന്നാണ്. പിന്നീട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ഗുരുവിന്റെ വീട്ടിലേക്ക് കുട്ടികൾ പോകുന്ന രീതി കൈവന്നു.

വീട് ഒരു വിദ്യാലയം

വീട് ഒരു വിദ്യാലയമാണ് എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കുമ്പോൾ വീട്ടിൽനിന്നും സ്കൂളിൽനിന്നും ഒരേ കാര്യം തന്നെയാണോ പഠിക്കേണ്ടത് എന്ന കാര്യത്തിലേ സംവാദം ഉടലെടുക്കുന്നുള്ളൂ. സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീട്ടിൽ വന്ന് ആവർത്തിച്ച് അഭ്യസിക്കുന്ന പഠനരീതി ആരംഭിക്കുന്നത് 1930കളിലാണ്. പഠന സിദ്ധാന്തങ്ങളിൽ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങൾക്കുണ്ടായ മേൽക്കോയ്മയായിരുന്നു ഇതിനു കാരണം. ഇ.എൽ.തോണ്ടൈക്കാണ് ആവർത്തിച്ചുള്ള അഭ്യാസത്തിലൂടെയാണ് പഠനം നടക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത്. ഒരു അഭ്യാസം ചെയ്യുമ്പോൾ തെറ്റുകൾ വരാമെന്നും അവ ആവർത്തിച്ച് ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറലാണ് പഠനം എന്നും അദ്ദേഹം വാദിച്ചു. ശ്രമപരാജയ സിദ്ധാന്തം (Trial and Error Learning Theory) എന്നാണ് ഇത് അറിയപ്പെടുന്നത്.

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 mins  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 mins  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 mins  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 mins  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 mins  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 mins  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 mins  |
February 2025