ചിറകുവിരിച്ച് സാന്ത്വന സ്പർശം
Kudumbam|January 2024
സാന്ത്വന പരിചരണ രംഗത്തെ കോഴിക്കോടൻ മാതൃകയുടെ ഉപജ്ഞാതാക്കളിലൊരാളാണ് ഡോ. സുരേഷ് കുമാർ. 30 വർഷം പൂർത്തിയായ കേരളത്തിന്റെ സാന്ത്വന പരിചരണ പ്രസ്ഥാനത്തെക്കുറിച്ച്...
അഭിരാമി ഒതയോത്ത്
ചിറകുവിരിച്ച് സാന്ത്വന സ്പർശം

മൂന്നു പതിറ്റാണ്ടിനപ്പുറം കോഴിക്കോട് മെഡിക്കൽ കോളജിന്റെ അകത്തളത്തിൽ വിരിഞ്ഞ സ്വപ്നമാണ് ഇന്ന് കേരളത്തിൽ പടർന്നു പന്തലിച്ച സാന്ത്വന പരിചരണ പ്രസ്ഥാനം. സാന്ത്വന പരിചരണത്തിന് ലോകത്ത് പല മാതൃകകളുമുണ്ടെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിനനുസൃതമായി വികസിച്ച ഈ സംവിധാനം ലോകത്തുതന്നെ വേറിട്ടതാണ്.

മാറാവ്യാധികൾ പിടിപെട്ട് വേദന തിന്നുകഴിയുന്ന രോഗികൾക്ക് എങ്ങനെ സാന്ത്വനമേകാനാകുമെന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏതാനും ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആലോചനയുടെ പര്യവസാനമായാണ് കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് സംവിധാനം രൂപപ്പെടുന്നത്.

1993 സെപ്റ്റംബറിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) എന്ന കൂട്ടായ്മ രൂപവത്കരി പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു ചരിത്ര ദൗത്യത്തിനായിരുന്നു അവിടെ തുടക്കം കുറിക്കപ്പെട്ടത്. വേദന തിന്നു മാത്രം ശിഷ്ടജീവിതം മുന്നോട്ടു പോകേണ്ടിയിരുന്ന രോഗികൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്നതോടൊപ്പം കിടപ്പു രോഗീ പരിചരണത്തിൽ നിർണായക വഴിത്തിരിവായി മാറി ആ കൂട്ടായ്മയുടെ പ്രവർത്തനം.'കാലിക്കറ്റ് മോഡൽ' എന്ന പേ രിൽ സാന്ത്വന പരിചരണ രംഗത്ത് അന്തർദേശീയ തലത്തിൽ തന്നെ ആ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. അന്ന് അതിനുനേതൃത്വം നൽകിയവരിലൊരാളും ഇന്നും ഈ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവുമാണ് ഡോ. സുരേഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ പാലിയേറ്റിവ് പരിചരണ മാതൃക കേന്ദ്രം ഡയറക്ടറും കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റിവ് മെഡിസിന്റെ ഭാഗമായി 30 വർഷമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. പാലിയേറ്റിവ് കെയറിലൂടെ വളർന്ന കേരളത്തെ കുറിച്ച്, മലയാളികൾ വളർത്തിയ കെയറിനെ കുറിച്ച് മനസ്സുതുറക്കുകയാണ് ഡോക്ടർ...

കോഴിക്കോട്ടെ തുടക്കം

1993ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) നിലവിൽ വരുന്നത്. 80കളുടെ തുടക്കത്തിൽ തന്നെ തിരുവനന്തപുരം ആർ.സി.സിയിലും തൃശൂരിലെ അമലയിലും വൈക്കം തലയോലപ്പറമ്പിലും ശ്രമം ഉണ്ടായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

Esta historia es de la edición January 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 minutos  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 minutos  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 minutos  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 minutos  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 minutos  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 minutos  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 minutos  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 minutos  |
February 2025