ചിലർ അങ്ങനെയാണ്. ഒരു നിമിഷത്തിന്റെ മറവിലങ്ങോട്ടിറങ്ങി നടക്കും. ചുമലിൽ കൈ വെച്ച് നടന്ന സൗഹൃദങ്ങളിൽനിന്ന്, ബന്ധങ്ങളും ങ്ങുന്ന വീടുകളിൽനിന്ന് ചിലപ്പോൾ ഏറെ സ്നേഹിച്ചിരുന്ന സ്വന്തം ജീവിതത്തിൽ നിന്നു പോലും... ഒന്നും പറയാതെ, തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയവൻ... ആ ശൂന്യതയിലേക്ക് നോക്കി ആളുകൾ അടക്കം പറയുന്നത് കേട്ടു.
'എന്നാലും എന്താണ് അവ നു പറ്റിയത്...
ഘടികാരമുറങ്ങിപ്പോയ ഒരു നിമിഷത്തിന്റെ നിശ്ചലതയി ലൂടെ അവനും ഇറങ്ങി നടന്നു. മരിച്ചു എന്ന് പറയുന്നുണ്ടങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല. ഉൾവലിയലിന്റെ നേർത്ത മാറ്റത്തെ മരണം എന്നുപറഞ്ഞ് മനസ്സിനെ കുരുക്കിട്ട് മൗനത്തിലങ്ങോട്ട് എടുത്തുചാടി.
രാത്രി ഭക്ഷണം കഴിഞ്ഞ് കേച്ചേരിയിലെ ഭാര്യവീട്ടിൽനിന്ന് സ്വന്തം വീടായ കിഴുപ്പിള്ളിക്കരയിലെ 'കബീർ വില്ലയിൽ തനിച്ച് എത്തിയതാണ്. ഭാര്യാ സഹോദരിയുടെ പുതിയ വീടിന്റെ കുടിയിരിക്കലിനോട് അനുബന്ധിച്ച് പാരിതോഷികം കൊടുക്കാനുള്ള ഇലക്ട്രിക് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനും ബാക്കിവെച്ച പണി തീർക്കലുമായിരുന്നു ലക്ഷ്യം. നാളെ ഉച്ചയോടുകൂടി തിരിച്ചെത്താം എന്നു പറഞ്ഞാണ് പോന്നത്. ഒരുപാട് തവണ വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്ന സന്ദേശമാണ് കി ട്ടിയത്. പണിത്തിരക്കിലാകും എന്നവൾ ആശ്വസിച്ചു. പിന്നീട് സുഹൃത്ത് അസീ സിനെ വിളിച്ച് കൂടെയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. ഉടൻ എന്നെ വിളി ച്ച് കബീറിനെ ഫോണിൽ കിട്ടുന്നില്ല, കേച്ചേരിയിൽ തിരിച്ച് എത്തിയിട്ടുമില്ല, എന്തോ...!
ഉടൻ ഞാനുമെത്തി. വീടിന്റെ പരിസരത്ത് അയൽവാസികൾ കൂട്ടംകൂടിയിരുന്നു. ബൈജുവും അസീസും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ... ഒരിക്കലും കേൾ ക്കാനും കാണാനും ആരും പൊരുത്തപ്പെടാനാവാത്തതുമായ വാർത്ത നാട്ടിൽ പരന്നു. വീടിനു ചുറ്റും ജനം നിറഞ്ഞു.
ഇന്നലെ രാത്രിയിൽ കേച്ചേരിയിൽനിന്നു പുറപ്പെട്ട സമയത്ത് വിളിച്ചപ്പോൾ ഞങ്ങൾ കാത്തുനിന്ന് വിശേഷങ്ങൾ പങ്കു വെച്ച് പത്തു മണിക്കുശേഷമാണ് പിരിഞ്ഞത്. പുതുതായി തുടങ്ങാൻ ഉദ്ദേശിച്ച കച്ചവടത്തെക്കുറിച്ചും നിലവിലെ ജീവിത സാഹചര്യവും മക്കളുടെ പഠനത്തെക്കുറിച്ചും അങ്ങനെ നീളുന്നു...
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്