Happy family entertainment
Kudumbam|March 2024
ലിഷോയ്, ലിയോണ ലിഷോയ് മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഈ അച്ഛനും മകളും. കുടുംബത്തോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും...
കെ.ആർ. ഔസേഫ്
Happy family entertainment

 പൂർണ കലാകുടുംബമാണ് ലിഷോയിയുടേത്. സിനിമ-നാടക നടൻ ലിഷോയ്, വ ട്ടമ്മയായ ഭാര്യ ബിന്ദു, നടിയും മോഡലുമായ മകൾ ലിയോണ, നർത്തകനും സംഗീത സംവിധായകനും കൊറിയോഗ്രഫറുമായ മകൻ ലയണൽ, ചിത്രകാരിയും ഗ്രാഫിക് ഇലസ്ട്രേറ്ററുമായ മരുമകൾ ടാനിയ എന്നിവരടങ്ങിയതാണ് കുടുംബം. കലാരംഗത്ത് ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും കുടുംബത്തെ ചേർത്തുനിർത്താൻ ഇവർ മറക്കുന്നില്ല. അച്ഛനും മക്കളും മരുമകളും തിരക്കുകളിലേക്ക് അകലുമ്പോൾ ഇവരെ ചേർത്തുനിർത്തുന്നത് അമ്മയാണ്.

സിനിമ-സീരിയൽ-നാടക അഭിനയത്തിനൊപ്പം ബിസിനസിലും ലിഷോയ് മുദ്രപതിപ്പിച്ചിട്ടുണ്ട്. മോഡലിങ്ങിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വർഷമായി ചലച്ചിത്ര രംഗത്ത് സജീവമാണ്. സംഗീതസംവിധാനത്തിലും കൊറിയോഗ്രഫിയിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുകയും പുതിയ അവതരണശൈലികൾ വേദികളിൽ പരിചയപ്പെടുത്തുകയും ചെയ്യുന്ന സഹോദരൻ ലയണലിനും ഇഷ്ടകേന്ദ്രം വീടു തന്നെ.

തിരക്കുകൾ മാറ്റിവെച്ച് തങ്ങളുടെ ഹാപ്പിനെസ് സ്പോട്ടായ തൃശൂർ കൂർക്കഞ്ചേരിയിലെ വീട്ടിലിരുന്ന് ഈ കലാകുടുംബം മനസ്സുതുറക്കുന്നു...

കുടുംബം നൽകുന്ന ആത്മവിശ്വാസം എത്രത്തോളമാണ്?

ലിയോണ: അഭിനയരംഗത്ത് സജീവമായതോടെ എന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളെ മാതാപിതാക്കൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സഹോദരന്റെ കാര്യത്തിലും അവന്റെ തിരഞ്ഞെടുപ്പുകളിലും കലാ പ്രവർത്തനങ്ങളിലും അവരുടെ പ്രോത്സാഹനം വലുതാണ്. അതേ സ്വാതന്ത്ര്യം വിവാഹജീവിതത്തിനും അവന് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തിൽ ഞാനും സഹോദരനും ആശ്രയിക്കുന്നത് മാതാപിതാക്കളെ തന്നെയാണ്.

ലിഷോയ്: കൗമാരത്തിൽ എവിടെയോവെച്ച് തോന്നിയ നാടകക്കമ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവിതത്തിൽ ബിന്ദുവിനെപ്പോലെ മാറ്റിനിർത്താനാവാത്ത അവിഭാജ്യഘടകം. വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്രക്കിടെ സ്വന്തം ബിസിനസും കുടുംബകാര്യങ്ങളും ശ്രദ്ധിക്കാനാവാത്ത അവസ്ഥ വന്നു. അങ്ങനെ അവിടെവെച്ച് നാടകങ്ങൾക്ക് താൽക്കാലികമായി കർട്ടനിട്ട് തിരികെ ബിസിനസിലേക്ക്. എന്നാൽ, അവിടെ മനസ്സ് ശാന്തമായിരുന്നില്ല. വീണ്ടും നാടകവും തിരശ്ശീലയും ചമയങ്ങളും മനസ്സിലേക്ക് കയറിവന്നതോടെ സ്വന്തം ഉടമസ്ഥതയിൽ യമുന എന്റർടെയ്നർ രൂപവത്കരിച്ചു.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
Kudumbam

ഞാൻ തുടങ്ങിയിട്ടേയുള്ളൂ....

ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...

time-read
2 mins  |
SEPTEMBER 2024
ഇരുളകലട്ടെ ഉരുൾവഴികളിൽ
Kudumbam

ഇരുളകലട്ടെ ഉരുൾവഴികളിൽ

ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...

time-read
2 mins  |
SEPTEMBER 2024
മനുഷ്യരെന്ന മനോഹര പൂക്കളം
Kudumbam

മനുഷ്യരെന്ന മനോഹര പൂക്കളം

തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു

time-read
1 min  |
SEPTEMBER 2024