പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
Kudumbam|March 2024
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
അനീഷ് കെ. അയിലറ Assistant Executive Engineer, KSEB & HRD Trainer
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ

പരീക്ഷ എന്നു കേട്ടാൽ മിക്ക കുട്ടികൾക്കും പേടിയാണ്. പലർക്കും അത് ഏറെ ടെൻഷനുണ്ടാക്കും. പരീക്ഷക്കാലത്തെ ചെറിയതോതിലുള്ള ടെൻഷൻ നല്ലതാണ്. അത് പരീക്ഷയെ കൂടുതൽ ഗൗരവമായി കാണാൻ ഉപകരിക്കും. എന്നാൽ, അമിതഭയം കുഴപ്പങ്ങളുണ്ടാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...

വേണ്ട, അമിത ടെൻഷൻ

ഉത്കണ്ഠ, അകാരണ ഭയം എന്നിവ പഠിച്ച കാര്യങ്ങൾ മറന്നുപോകാൻ ഇടവരുത്തും. കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും സഹപാഠികളുടെ മികച്ച വിജയവുമെല്ലാം ആത്മവിശ്വാസം ഇല്ലാതാക്കും. പരീക്ഷകളെ അഭിമാനപ്രശ്നമായി നോക്കിക്കാണരുത്. മാർക്ക്/ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യരുത്. കുട്ടിയുടെ കഴിവിനപ്പുറം മുഴുവൻ മാർക്ക് വാങ്ങണം അല്ലെങ്കിൽ ഫുൾ എ പ്ലസ് വാങ്ങണം എന്ന നിർബന്ധം കുട്ടിയിൽ അടിച്ചേൽപിക്കുന്നതാണ് പരീക്ഷപ്പേടിക്ക് ഒരു കാരണം.

പേടി കാരണം അറിയാവുന്ന ചോദ്യങ്ങൾക്കുപോലും കൃത്യമായി ഉത്തരമെഴുതാൻ കഴിഞെന്നുവരില്ല. അതിനാൽ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ഭയം മനസ്സിൽനിന്ന് അകറ്റുക. പരീക്ഷക്കാലത്ത് കുട്ടിക്ക് ധൈര്യവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം ആത്മവിശ്വാസവും പിന്തുണയും നൽകണം. കുട്ടികളിലെ സ്ട്രെസ് കുറക്കണം.

വ്യായാമം ചെയ്യാം. സ്ട്രെസ് കുറക്കാം

 സ്ട്രെസ് കുറക്കുന്ന ലളിത മാർഗമാണ് നടത്തം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം ശരീരത്തിലെ ഓക്സിജൻ കൂട്ടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

യോഗ, എയ്റോബിക്സ്, സൈക്ലിങ്, ജോഗിങ്, നീന്തൽ, ടെന്നിസ്, ഫുട്ബാൾ, ബാഡ്മി ന്റൺ, ടേബ്ൾ ടെന്നിസ് തുടങ്ങിയ വ്യായാമങ്ങളും ചെയ്യാം. എട്ടു മുതൽ 10 മണിക്കൂർ വരെ ഉറങ്ങുകയും വേണം. ആരാധനാലയങ്ങൾ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് പിരിമുറുക്കം കുറക്കാൻ സഹായിക്കും.

ഉറക്കം പ്രധാനം

രാത്രി ഏറെ വൈകാതെ ഭക്ഷണം കഴിക്കുകയും നേരത്തേ ഉറങ്ങുകയും ചെയ്യുന്നതാണ് നല്ലത്. ഇത് രാവിലെ എഴുന്നേറ്റ് പഠിക്കാൻ സഹായിക്കും. പരീക്ഷയുടെ തലേ ദിവസം പഠിച്ച കാര്യങ്ങൾ ഒന്നു മറിച്ചുനോക്കി ഓർമയിൽ വെക്കാൻ ശ്രദ്ധിക്കണം.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025