അഴകേറും അസർബൈജാൻ

പടിഞ്ഞാറൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പ്രകൃതിരമണീയ രാജ്യമാണ് അസർബൈജാൻ, പേരുപോലെ തന്നെ മനോഹരം. ഈ മനോഹാരിത ഇവിടത്തെ ആളുകളുടെ സ്വഭാവത്തിലും സംസ്കാരത്തിലും പ്രകടമാണ്. തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ തനതായ കലാവിരുന്നുകളുമാണ് സഞ്ചാരികൾ ഇവിടേക്ക് പറന്നുവരാൻ പ്രധാന കാരണം. റഷ്യ, ഇറാൻ, അർമീനിയ, ജോർജിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതോടൊപ്പം കിഴക്കൻ ഭാഗം കാസ്പിയൻ കടലാണ്. അസർ ബൈജാനി ഔദ്യോഗിക ഭാഷയായ ഇവിടത്തെ നാണയം മനാത്താണ് (ഒരു മനാത്ത് 50 രൂപയോളം വരും).
രണ്ടു നൂറ്റാണ്ടോളം സോവിയറ്റ് യൂനിയന്റെ അധീനതയിലായിരുന്ന അസർബൈജാൻ 1991ലാണ് സ്വാതന്ത്ര്യം നേടുന്നത്. ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം കടന്നുവരുകയും 99 ശതമാനത്തോളം മുസ്ലിംകൾ (അതിൽ 85 ശതമാനം ശിയാക്കൾ) അധിവസിക്കുകയും ചെയ്യുന്ന ഇവിടെ റഷ്യൻ -യൂറോപ്യൻ സംസ്കാരങ്ങളുടെ കടന്നുകയറ്റം നല്ല രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഡൽഹി എയർപോർട്ടിൽ നിന്നാണ് അവിടേക്ക് ഇന്ത്യയിൽ നിന്നുള്ള ഏക വിമാനം. ഹൈദർ അലിയേവ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയപ്പോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. പുറത്ത് ഞങ്ങളെയും കാത്ത് ഇവിടെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി അർഷകും അസർബൈജാനി ഡ്രൈവർ റംസാനുമുണ്ടായിരുന്നു. കാലാവസ്ഥ മാറ്റവും രാത്രി ഏറെ വൈകിയതും യാത്രാക്ഷീണവുമെല്ലാമുള്ളതിനാൽ അധികം കാഴ്ചകൾക്ക് നിന്നില്ല. ലഗേജുമായി നേരെ ഹോട്ടലിലേക്ക്.
മോശമല്ലാത്ത ഒരു ഹോട്ടലിലേക്കാണ് ഡ്രൈവർ റംസാൻ ഞങ്ങളെ കൊണ്ടുപോയത്. നല്ല തണുത്ത കാലാവസ്ഥയിൽ നന്നായി ഉറങ്ങി ഹോട്ടലിൽനിന്ന് ബ്രേക്ക് ഫാസ്റ്റ് കഴി ച്ച് നേരെ വാഹനത്തിലേക്ക്.
ആതിശ് ഗാഹ് സുരഗാനി ഫയർ ടെമ്പിൾ
യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്നതായിരുന്നു തലസ്ഥാനമായ ബാകു. ബാകുവിനടുത്ത് കാസ്പിയൻ കടലിലേക്ക് തള്ളി നിൽക്കുന്ന അബ്റോൺ ഉപദ്വീപിലെ സിറ്റിയോട് ചേർന്നുകിടക്കുന്നതാണ് ബാകുവിലെ ആതിശ് ഗാഹ് സുരഗാനിയിലെ കോട്ട പോലുള്ള ഫയർ ടെമ്പിൾ. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണിത്.
'ആതിശ്' എന്ന പേർഷ്യൻ വാക്കിന്റെ അർഥംതന്നെ അഗ്നി എന്നാണ്. അഗ്നി ആരാധനയാണ് പ്രധാനമായും ഇവിടെയുള്ളത്. ഇത് ഹിന്ദു ആരാധനാലയമായും സൗരാഷ്ട്രിയൻ ക്ഷേത്രമായും ഉപയോഗിച്ചതായി ചരിത്രത്തിൽ കാണാം.
Dit verhaal komt uit de June 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de June 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...