ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
Kudumbam|July 2024
വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...
ഹസ്ന കളരിക്കൽ മന്നസ്സൻ Clinical Psychologist Calicut
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ

നാം നമ്മെത്തന്നെ സ്നേഹിക്കാനും അതുവഴി നമ്മുടെ മാനസികാരോഗ്യം സംരക്ഷിക്കാനും ചെയ്തുവരുന്ന പ്രക്രിയയാണ് സെൽഫ് ലവ്. നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന സ്വയം അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ (a state of valuing and appreciating oneself) എന്നാണ് മാനസികാരോഗ്യ വിദഗ്ധർ സെഫ് ലവിനെ വിശേഷിപ്പി സ്വന്തം ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയുക, അവയെ വിലമതിച്ച് പരിപാലിക്കുക, അതിലൂടെയുണ്ടകുന്ന സകല ക്ഷേമങ്ങളിലും സന്തോഷങ്ങളിലും അഭിമാനവും ആദരവും സ്വയം കണ്ടത്തുക എന്നതെല്ലാം ഈ പ്രക്രിയയിൽ ആവശ്യമായി വരുന്നു.

ചിലരെങ്കിലും പരിശീലിക്കുന്നതും പരിശീലിക്കാൻ ശ്രമിക്കുന്നതുമായ ആശയം കൂടിയാണിത്. എന്നാൽ, സെൽഫ് ലവ് എന്ന ആശയം പലപ്പോഴും സ്വയം പരിപാലനം അഥവാ സെൽഫ് കെയർ എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങിപ്പോകുന്നതായി കണ്ടുവരുന്നു സെൽഫ് ലവ് വഴി ലഭിക്കുന്ന ഗുണങ്ങളും അത് ആർജിച്ചെടുക്കാനുള്ള വഴികളുമിതാ..

സെൽഫ് ലവ് അനുഭവപ്പെടുന്നത് ഇങ്ങനെ

നിങ്ങൾ നിങ്ങളോടു തന്നെ സ്നേഹത്തോടെയും സൗമ്യതയോടെയും സംസാരിക്കുക

സ്വയം വിശ്വസിക്കുക

നിങ്ങളോടു തന്നെ സത്യസന്ധത പുലർത്തുക

നിങ്ങളോടു തന്നെ നല്ലവരായിരിക്കുക

സ്വയം മുൻഗണന നൽകുക

സ്വയം വിലയിരുത്തലിൽ നിന്നും സ്വയം വിമർശനത്തിൽ നിന്നുമെല്ലാം ഇടവേളയെടുക്കുക

മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ആരോഗ്യകരമായ അതിരുകൾ നിർണയിക്കുക.

നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധരോ നല്ലവരോ ആവാൻ കഴിയാത്തപ്പോഴും സ്വയം ക്ഷമിക്കുക

സ്വയം പരിപാലിക്കുക

സ്വയം ഇഷ്ടപ്പെടാത്തവർ അകപ്പെടുന്ന ചുഴികൾ

സ്വയം ഇഷ്ടപ്പെടാത്ത ഒരു വ്യക്തി, ഒരുപക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വിമർശകർ ആയിത്തീരുകയും ചെയ്യും. അത്തരക്കാർ അകപ്പെടുന്ന ചുഴികൾ പലതാണ്

ആളുകളെ എപ്പോഴും പ്രീതിപ്പെടുത്താനുള്ള വ്യഗ്രത

എല്ലായ്പോഴും അമിതമായി ആദർശങ്ങൾ പുലർത്താനുള്ള ശ്രമം

മറ്റുള്ളവരിൽ നിന്നുള്ള ദുരുപയോഗം അല്ലെങ്കിൽ മോശമായ പെരുമാറ്റം എന്നിവ സഹിച്ചുകൊണ്ടേയിരിക്കുക

സ്വന്തം ആവശ്യങ്ങളും വികാരങ്ങളും പാടെ അവഗണിക്കുക

സ്വയം ദോഷമാണെന്നറിഞ്ഞാൽപോലും സ്വന്തം താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുക

This story is from the July 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024