ഇരുളകലട്ടെ ഉരുൾവഴികളിൽ
Kudumbam|SEPTEMBER 2024
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
എൻ.എസ് നിസാർ
ഇരുളകലട്ടെ ഉരുൾവഴികളിൽ

ആ മലയിടിഞ്ഞ് ആർത്തലച്ചെത്തിയ മഹാദുരന്തത്തിന് തൊട്ടുപിറ്റേന്നാണ് ചൂരൽമല പള്ളിക്ക് മുകൾഭാഗത്തെ കുന്നിൽ താമസിക്കുന്ന പാറ തൊടുക ജാഫറിന്റെ വീട്ടിലെത്തിയത്. മൂടിക്കെട്ടിയ അന്തരീക്ഷം. അതിശക്തമല്ലെങ്കിലും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടിയ മലയുടെ അടുത്ത കുന്നിന്റെ മുകളിലാണ് വീട്. മറ്റെങ്ങോട്ടും മാറാതെ ഉരുൾപൊട്ടിയതിന് അടുത്ത പ്രദേശത്തുതന്നെ താമസിക്കാൻ പേടിയൊന്നുമില്ലേ എന്ന് ജാഫറിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു “എന്റെ എത്രയോ സുഹൃത്തുക്കളും പരിചയക്കാരും അവരുടെ ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ മരിച്ചുവീഴുമ്പോൾ ഞങ്ങൾ സ്വന്തം സുരക്ഷിതത്വം മാത്രം കണക്കിലെടുത്ത് ഓടിപ്പോകുന്നത് എങ്ങനെയാണ്? ഇവിടെ രക്ഷാപ്രവർത്തനത്തിന് സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും കേരളത്തിലുടനീളമുള്ള നിരവധി സഹോദരങ്ങളും ജീവൻപോലും തൃണവൽഗണിച്ച് അത്യധ്വാനം ചെയ്യുമ്പോൾ ഇവിടെ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല.

തൊട്ടടുത്ത ഗ്രാമമായ മുണ്ടക്കെയെ ഒന്നാകെ ഉരുളെടുത്തിരിക്കുന്നു. എന്റെ വീടിനു താഴെ, വെള്ളാർമല സ്കൂളിനോട് ചേർന്ന് നൂറുകണക്കിന് വീടുകളുണ്ടായിരുന്നു. ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന അവിടെ ഇപ്പോൾ വീടുകൾക്കുപകരം കൂറ്റൻ പാറക്കല്ലുകൾ മാ ത്രം. തലേന്നുപോലും സ്നേഹത്തോടെ സംസാരിച്ച് പിരിഞ്ഞ നിരവധി പേരുടെ ജീവനാണ് ഈ ഉരുൾപൊട്ടലിൽ ഇല്ലാതായത്. അവശേഷിക്കുന്നവർക്ക് ആശ്വാസവും സഹായവുമെത്തിക്കുക എന്നതു മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിലുള്ളത്. അർധരാത്രി ആദ്യ ഉരുൾപൊട്ടലുണ്ടായ ഉടൻ നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റാനും രക്ഷാപ്രവർത്തനത്തിനും ജാഫടക്കമുള്ളവർ മുന്നിലുണ്ടായിരുന്നു.

This story is from the SEPTEMBER 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the SEPTEMBER 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024