
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനം വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. എ.ഐ അധിഷ്ഠിത പവർ ടൂളുകളും പ്ലാറ്റ്ഫോമുകളും വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമ്പോൾ അധ്യാപകർ അതിനെ വെല്ലുവിളികളായാണോ അവസരങ്ങളായാണോ കാണേണ്ടത് എന്നതാണ് പ്രസക്തം.
ചാറ്റ് ബോട്ടുകൾ ഉയർത്തുന്ന വെല്ലുവിളി
എ.ഐ ടൂളുകളിൽ ഇപ്പോൾ ഉപയോഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ബോട്ടുകൾ തന്നെയാ ത് ചാറ്റ് ണ്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ അതിനു കൃത്യമായി നിമിഷങ്ങൾക്കകം മറുപടി നൽകാൻ കഴിയുന്ന ഒരു തരം ചാറ്റ് ബോക്സുകളാണ് ചാറ്റ് ബോട്ടുകൾ. ഗൂഗ്ൾ പോലുള്ള സെർച്ച് എൻജിനുകൾ നൽകുന്നപോലെ ഒരു ചോദ്യത്തിന് എണ്ണമറ്റ നിർദേശങ്ങൾ നൽകുകയല്ല, പകരം കുറച്ചുകൂടി സൂക്ഷ്മതയുള്ള നിർദിഷ്ട ഉത്തരം മാത്രം ലഭ്യമാക്കുകയാണ് ഇവ ചെയ്യുന്നത്. ആ വിഷയത്തിൽ ഉണ്ടാവുന്ന അനുബന്ധ ചോദ്യങ്ങൾക്ക് പോലും ഒരു സുഹൃത്തിനെ പോലെ മറുപടി നൽകാൻ കഴിയുന്ന നിർമിത ബുദ്ധിയുമായി നടത്തുന്ന ഒരു തരം ചാറ്റിങ് തന്നെയാണ് ചാറ്റ് ബോട്ടുകളിൽ നടക്കുന്നത്.
ഇതു ഏതു വിഷയത്തെ കു റിച്ചുള്ള അന്വേഷണവുമാവാം. ഉത്തരങ്ങൾ എപ്പോഴും തയാറായിരിക്കും. അസൈൻമെന്റുകൾ ആവശ്യമായ റഫറൻസുകൾ അടക്കം നൽകി തയാറാക്കാൻ ചാറ്റ് ബോട്ടുകൾക്ക് നിമിഷങ്ങൾ മതി. തങ്ങൾ നൽകുന്ന നിർദിഷ്ട രചനകൾ ചാറ്റ് ബോട്ടുകൾ തയാറാക്കിയതാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ അധ്യാപകർക്ക് കഴിയില്ല എന്ന് സാരം.
ഇത്തരത്തിൽ എല്ലാ വിവരങ്ങളും കൈമാറാൻ സാധിക്കുന്ന ഒരു കാലത്ത് കേവല വിവരദാതാവ് എന്ന നിലയിൽ അധ്യാപകർക്ക് നിലനിൽക്കാൻ സാധിക്കില്ല. എ.ഐ സംവിധാനങ്ങൾക്ക് പകർത്താൻ കഴിയാത്ത വിമർശനാത്മക ചിന്ത, സർഗാത്മകത, വൈകാരിക ബുദ്ധി തുടങ്ങിയ മനുഷ്യത്വപരമായ കഴിവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കാഴ്ചപ്പാടുകളിലേക്ക് അധ്യാപകർ മാറേണ്ടതിന്റെ ആവശ്യകത പ്രസക്തമാവുന്നത് ഇവിടെയാണ്. ഏതൊക്കെ കാര്യങ്ങളിലാണ് അധ്യാപകർ മാറേണ്ടതെന്ന അന്വേഷണം പ്രസക്തമാണ്.
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...