മഞ്ഞപ്പടയുടെ Twinkling stars
Kudumbam|November-2024
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
ടി.കെ. ഷറഫുദ്ദീൻ
മഞ്ഞപ്പടയുടെ Twinkling stars

കാഴ്ചയിൽ തിരിച്ചറിയാനാകാത്ത സാമ്യമുള്ള ഇരട്ട സഹോദരങ്ങൾ. ലക്ഷദ്വീപിന്റെ കടലിരമ്പം കേട്ടാണ് അവർ വളർന്നത്. ചെറുപ്പം മുതൽ കാൽപന്തുകളിയോട് അടങ്ങാത്ത പ്രണയം. മക്കളുടെ തുകൽപന്തിനോടുള്ള ഇഷ്ടത്തിന് വളംവെച്ചുകൊടുത്ത് ഒപ്പം നിന്ന മാതാപിതാക്കൾ. പതിയെ ലക്ഷ്യത്തിലേക്ക് പന്തുതട്ടിയ അവർ ഇന്ന് ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ട എൻജിനുകളാണ്.

എതിരാളികളുടെ ബോക്സിലേക്ക് ഇരമ്പിയെത്തി ഒരാൾ ഗോൾ അടിച്ചുകൂട്ടുമ്പോൾ മറ്റൊരാൾ വിജയത്തിലേക്കുള്ള കില്ലർ പാസുകൾ നൽകി കളം നിറയുന്നു. പച്ച പുൽ മൈതാനങ്ങളിൽ കൊമ്പന്മാരുടെ ഇരട്ടക്കൊമ്പുകളായ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിലേക്ക്...

ഫുട്ബാളിലേക്കുള്ള വരവ്

ലക്ഷദ്വീപ് ആന്ത്രോത്ത് സ്‌കൂൾ മൈതാനത്ത് പന്തുതട്ടിയായിരുന്നു ഇരുവരുടെയും തുടക്കം. വിവിധ ക്ലബ് മത്സരങ്ങളിൽ കളിച്ചു. ഫുട്ബാളിനെ പ്രഫഷനലായി കണ്ടുതുടങ്ങിയത് കൊച്ചിയിലെത്തിയത് മുതലായിരുന്നു. 12-ാം വയസ്സ് മുതൽ പരിശീലകൻ രവിക്ക് കീഴിൽ എസ്.എച്ച് ഫുട്ബാൾ അക്കാദമിയിൽ കളി പഠിച്ചുതുടങ്ങി. ഐമൻ വിങ്ങറും ഫോർവേഡുമായി കളം നിറയുമ്പോൾ അസ്ഹർ മിഡ്ഫീൽഡറായി പ്ലേമേക്കർ റോളിൽ തിളങ്ങി. തുടർന്ന് ബേബിക്ക് കീ ഴിൽ സ്പോർട്സ് കൗൺസിലിൽ പരിശീലനം. പിന്നീടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്റെ സെലക്ഷൻ ലഭിക്കുന്നത്.

സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തലവര മാറി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ട്രയൽസിലൂടെ യുവ നിരയിലേക്ക്. പിന്നീട് ബ്ലാസ്റ്റേഴ്സ് അണ്ടർ 18, റിസർവ് ടീമുകളുടെ ഭാഗമായി. റിസർവ് ടീമിലെ മിന്നും പ്രകടനം ഇരുവരെയും അതിവേഗം സീനിയർ തലങ്ങളിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ ആദ്യം കളിച്ചത് ഡ്യൂറന്റ് കപ്പിലായിരുന്നു.

ബ്ലാസ്റ്റേഴ്സ് എന്ന സ്വപ്നം

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നെ ന്ന് ഐമൻ പറയുന്നു. സീനിയർ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടുകയെന്നതും അവർക്കൊപ്പം മൈതാനത്ത് പന്ത് തട്ടുകയെന്നതും വലിയ അനുഭവമാണ്. അക്കാദമിയിൽ കളിക്കുന്ന ഏതൊരു താരത്തിന്റെയും ആഗ്രഹമാണിത്.

This story is from the November-2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November-2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 mins  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 mins  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 mins  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 mins  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 mins  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024