DeneGOLD- Free

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi|January 25, 2025
സ്ത്രീവിമോചനം
- ഗീതാ ജോസഫ്
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് പട്ടാമ്പി കോളേജിലെ മലയാള വിഭാഗത്തിൽ നിന്ന് എച്ച്.കെ.സന്തോഷും തനൂജയും വിളിക്കുന്നത്. കവിതാ കാർണിവൽ നടക്കുന്ന 2025 ജനുവരി 17-ന് മാനുഷിയുടെ ഒരു ഒത്തു ചേരൽ കോളേജിൽ നടത്തണമെന്ന ആഗ്രഹമാണ് അറിയിച്ചത്. നാൽപത് വർഷങ്ങൾക്ക് മുമ്പ് പട്ടാമ്പി കോളേജിൽ ഉടലെടുത്ത ചരിത്ര മുഹൂർത്തത്തെക്കുറിച്ചുള്ള ഒരു വിശകലനം.

സ്ത്രീവിമോചനം എന്ന ആശയം, പുതിയ ചിന്ത.മാനുഷി -ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടന. കൂടെ കൂടിയവർ, ഒപ്പം നടന്നവർ, നേതൃത്വം നൽകിയവർ... എല്ലാവരേയും ഈ വേദിയിലെത്തിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്.

ആമുഖമായി സാറാ ജോസഫ് മാനുഷിയുടെ രൂപീകരണത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു, പുതിയ തലമുറയോട് സംവദിച്ചു. പട്ടാമ്പി കോളേജിന്റെ സവിശേഷമായ രാഷ്ട്രീയ-സാം സ്കാരിക അന്തരീക്ഷം.

ക്ലാസ് റൂം പഠനത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് വായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ.

ചിന്തക്ക് തീ പിടിച്ചവർ.

തലതിരിഞ്ഞവർ!

നിരന്തരമായ ആശയക്കൈമാറ്റം, ചർച്ചകൾ, വായന... ഇതൊക്കെ പുതിയ തിരിച്ചറിവിലേക്ക് വഴി തെളിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ സ്ത്രീകളെക്കുറിച്ചുള്ള സമീപനം തൃപ്തികരമായിരുന്നില്ല. സ്ത്രീവിമോചനത്തിനത്തിന് സ്ത്രീകളുടെ മുൻകൈയിൽ തന്നെ ഒരു സംഘടന രൂപപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു.

Bu hikaye Kalakaumudi dergisinin January 25, 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kalakaumudi dergisinin January 25, 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KALAKAUMUDI DERGISINDEN DAHA FAZLA HIKAYETümünü görüntüle

Hizmetlerimizi sunmak ve geliştirmek için çerezler kullanıyoruz. Sitemizi kullanarak çerezlere izin vermiş olursun. Learn more