ഏതൊരു സ്ഥാവരജംഗമ വസ്തുവിന്മേലും നമുക്ക് ഒരളവുവരെ ഒരു വില നിശ്ചയിക്കാൻ സാധിക്കും. എന്നാൽ ബൗദ്ധിക സ്വത്ത് അങ്ങനെയല്ല. വില നിശ്ചയിക്കാൻ സാധിക്കാത്ത ഒന്നാണത്.
മനുഷ്യൻ ബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു കണ്ടുപിടിത്തം ചിലപ്പോൾ ഒരാളെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കോടീശ്വരനാക്കിയേക്കാം. അതിന് ഉദാഹരണമായി നമുക്ക് എടുത്തുപറയാൻ കഴിയുന്നൊരു പേരാണ് ഫേസ് ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർ ബർഗിന്റേത്.
തൊട്ടറിയാൻ കഴിയാത്ത മനുഷ്യബുദ്ധിയുടെ ഒരു വിഭാഗം നിർമിതികളെയാണ് ബൗദ്ധികസ്വത്തുക്കൾ (intellectual properties) എന്ന് നാം പറയുന്നത്. മനുഷ്യന്റെ കണ്ടുപിടി ത്തങ്ങൾ, സാഹിത്യപരവും കലാപരവുമായ സൃഷ്ടികൾ, ഡിസൈനുകൾ, അടയാളങ്ങൾ, പേരുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും.
എന്തുകൊണ്ട് നിയമം?
വ്യക്തികൾക്ക് അവരുടെ കണ്ടുപിടിത്തങ്ങളുടെ പൂർണ ഫലപ്രാപ്തി മറ്റാരും കവർന്നെടുക്കാതെ സ്വയം കൈവരിക്കാനാകുക എന്നതാണ് പ്രധാനം. ഒപ്പം സൃഷ്ടിയിലൂടെ അവർ അറിയപ്പെടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇത് അവസരമൊരുക്കുന്നു.
വ്യത്യസ്ത ബൗദ്ധിക വസ്തുക്കൾ വ്യാപകമായി നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ബൗദ്ധിക സ്വത്തവകാശ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. കണ്ടുപിടിത്തങ്ങളും മറ്റും പരി പോഷിപ്പിക്കാനും വളർത്തിയെ ടുക്കാനുമുള്ള സാഹചര്യം ഈ നിയമം സൃഷ്ടിക്കുന്നു.
പകർപ്പവകാശം (CopyRight), വ്യാപാര മുദ്ര (Trade Marks), ഭൂപ്രദേശ സൂചിക (Geographical indications), ഡിസൈനുകൾ (Industrial designs), നിർമാണാവകാശം (Patent), കച്ചവട രഹസ്യം (Trade Secret) തുടങ്ങിയവ ബൗദ്ധിക സ്വത്തവകാശങ്ങളിൽ ഉൾപ്പെടും.
നിയമപരമായ പരിരക്ഷയാണ് ബൗദ്ധിക സ്വത്തവകാശ നിയമം നൽകുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉപയോഗം, മാർക്കറ്റിങ്, പകർപ്പുകളുടെ നിർമാണം, ഉടമസ്ഥാവകാശം കൈവശപ്പെടുത്തൽ, മറ്റ് ഉത്പന്നങ്ങളിലെ ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം ബൗദ്ധിക സ്വത്തവകാശ നിയമം പരിരക്ഷ നൽകുന്നു.
ധാരാളം നിയമങ്ങൾ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുണ്ട്. 2012-ൽ ഭേദഗതി വരുത്തിയ പകർപ്പവകാശ നിയമം 1957, ട്രേഡ് മാർക്ക് ആക്ട് 1999, ഡിസൈൻ ആക്ട് 2000, പേറ്റന്റ് ആക്ട് 2005 എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ബൗദ്ധിക സ്വത്തവകാശം പ്രധാനമായും അഞ്ചായി തരം തിരിച്ചിരിക്കുന്നു
This story is from the September 24, 2022 edition of Mathrubhumi Thozhil Vartha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 24, 2022 edition of Mathrubhumi Thozhil Vartha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും