ആഗോള സാമ്പത്തിക ആരോഗ്യനിലയറിയാൻ സാമ്പത്തികഭീമന്മാരായ അമേരിക്കയുടെയും ചൈനയുടെയും പിന്നെ, പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെയും കിതപ്പളന്നാൽ മതി. കഴിഞ്ഞ ഏപ്രിൽ മുതൽ കാര്യങ്ങളത്ര ശുഭകരമായല്ല പ്രതിഫലിക്കുന്നത്. ആഗോള വ്യവസായവളർച്ചയിലെ കൂറ്റൻ പതനം തന്നെ നോക്കുക. 2021-22-ൽ 61 ശതമാനമുണ്ടായിരുന്ന വളർച്ചനിരക്ക് 3.2 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. ചില്ലറ മൊത്ത വ്യാപാരമേഖലകളിലുണ്ടായ ക്രമാതീതമായ വിലക്കയറ്റവും ഉയർന്ന പലിശനിരക്കും വന്മരങ്ങളെയെല്ലാം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഫെഡറൽ റിസർവിന്റെ കടുത്ത സാമ്പത്തികനയവും ശരാശരി അമേരിക്കൻ വീട്ടിലെ വരുമാനശോഷണവും യു.എസ്. സാമ്പത്തികവളർച്ചനിരക്കിന്റെ ഗതി ഈ വർഷം 2.3 ശതമാനത്തിൽ നിന്ന് അടുത്തവർഷം ഒരു ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയും അനുബന്ധ ലോക്ഡൗൺ ശൃംഖലയും ചൈനയെ നട്ടംതിരിക്കുകയും നിലവിൽ തുടരുന്ന യുക്രൈൻ യുദ്ധവും അടിക്കടിയുള്ള ഭരണ മാറ്റവും കുത്തനെ കയറുന്ന എണ്ണ -പ്രകൃതിവാതക വിലയും യൂറോപ്യൻ രാജ്യങ്ങളെ ശ്വാസം മുട്ടിക്കുകയാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ ആക്കം കൂട്ടാൻ ഭക്ഷ്യ ഊർജവിലക്കയറ്റത്തിന്റെ രൂപത്തിൽ പണപ്പെരുപ്പവും ഒപ്പമെത്തി. ഈ സാമ്പത്തിക ദുർനിമിത്തങ്ങളെല്ലാംതന്നെ ലോകരാജ്യങ്ങളെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള കൊടും ശൈത്യത്തിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത്; ഒരുപക്ഷേ, 2008, 2020 വർഷങ്ങളിലുണ്ടായതിനെക്കാൾ മാരകമായത്.
അർഥശാസ്ത്രവിദഗ്ധർ 98 ശതമാനം സംഭാവ്യതയാണ് മാന്ദ്യത്തിന് കല്പിച്ചിരിക്കുന്നത്.
വില്ലാളിവീരൻ ഡോളർ
ചുക്കില്ലാത്ത കഷായമില്ലെന്ന് പറയുന്നതുപോലെയാണ് ആഗോളവിപണിയിൽ ഡോള റില്ലാതെ വിനിമയം. ഡോളറിന്റെ അതികായപരിവേഷമാണ് നിലവിലെ സാമ്പത്തിക ഞെരുക്കത്തിന്റെ ആണിക്കല്ല്. കഴിഞ്ഞ രണ്ടുദശാബ്ദത്തിലെ ഏറ്റവും ശക്തമായ നിരക്കിലാണ് ഇന്ന് ഡോളർ. കഴിഞ്ഞ മാർച്ചുമുതൽ ഫെഡറൽ റിസർവ് ബാങ്ക് നിരക്കിൽ വൻവർധനയാണ് നടത്തിയിരിക്കുന്നത്. ഉയർന്ന പലിശനിരക്കിൽ യു.എസ്. ഗവൺമെന്റ് ബോണ്ടുകളാണ് ഏതൊരു നിക്ഷേപകനും കണ്ണുവയ്ക്കുന്നത്; അത് മഹാമാരിയിലായാലും യുദ്ധത്തിനിടയ്ക്കായാലും.
This story is from the December 17, 2022 edition of Mathrubhumi Thozhil Vartha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 17, 2022 edition of Mathrubhumi Thozhil Vartha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും