വള്ളിയിലാടി വന്ന വള്ളിയങ്കാവിലമ്മ
Jyothisharatnam|June 01, 2023
വടക്ക് കൊടുങ്ങല്ലൂരും തെക്ക് മലയാലപ്പുഴയും. പടിഞ്ഞാറ് പാവുമ്പയും കിഴക്ക് വളളിയാങ്കാവും. കേരളത്തിന്റെ നാല് അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന ഈ നാല് ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. മനസ്സുരുകി പ്രാർത്ഥിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹം ചൊരിയുന്ന കാര്യത്തിൽ ഉദാരമതികളാണ് ഈ നാല് ദേവീപ്രഭാവങ്ങൾ.
പി. ജയചന്ദ്രൻ
വള്ളിയിലാടി വന്ന വള്ളിയങ്കാവിലമ്മ

വടക്ക് കൊടുങ്ങല്ലൂരും തെക്ക് മലയാലപ്പുഴയും. പടിഞ്ഞാറ് പാവുമ്പയും കിഴക്ക് വള്ളിയാങ്കാവും. കേരളത്തിന്റെ നാല് അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന ഈ നാല് ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തെ എല്ലാ നിലയിലും സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. മനസ്സുരുകി പ്രാർത്ഥിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന കാര്യത്തിൽ ഈ നാല് ക്ഷേത്രങ്ങളും പ്രസിദ്ധങ്ങളാണെങ്കിലും കൂട്ടത്തിൽ അൽപ്പം കൂടി മുൻപന്തിയിൽ വള്ളിയങ്കാവ് ഭഗവതിയാണന്നാണ് അനുഭവസാക്ഷ്യങ്ങൾ. ഈ തിരുനടയിലെത്തി മനം നൊന്ത് പ്രാർത്ഥിച്ചാൽ എല്ലാവിധ ആധികളും വ്യാധികളും ബുദ്ധി മുട്ടുകളും പ്രയാസങ്ങളും ഒഴിവാകും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമൊക്കെയായി നൂറുകണക്കിനാളുകളാണ് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വള്ളിയാകാവിലെത്തുന്നത്. ശത്രുദോഷം, ആഭിചാരം, മാനസിക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്നവരുടെ അവസാനത്തെ ആശയം കൂടിയാണ് ഈ കാനനക്ഷേത്രം.

കോട്ടയം-കുമളി ദേശീയപാതയിൽ 35-ാം  മൈലിൽ നിന്ന് 15  കി.മീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരേസമയം ദുഷ്കരവും ആസ്വാദ്യകരവുമാണെന്നുള്ളത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. ട്രാവൻകൂർ റബേഴ്സിന്റെ തോട്ടത്തിന് നടുവിലൂടെ 15 കി.മീറ്റർ താണ്ടി ക്ഷേത്തിലെത്തുവാൻ ഒരു മണിക്കൂറിലേറെ സമയം വേണ്ടിവരും. അത്രകണ്ട് മെറ്റൽ ഇളകി, കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ്. ആ യാത്രാബുദ്ധിമുട്ട് അറിയാതെ പോകുന്നത് ഇരുവശങ്ങളിലേയും പ്രകൃതിയുടെ വശ്യമനോഹാരിത കൊണ്ടാണ്. മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശം കണ്ണിനും മനസ്സിനും നൽകുന്ന ദൃശ്യവിരുന്ന് അത് വിലമതിക്കാനാകാത്തതാണ്.

ദ്വാപരയുഗത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു ചരിത്രമാണ് വള്ളിയാങ്കാവ് ക്ഷേത്രത്തിനുള്ളത്. മുണ്ടക്കയത്തു നിന്നും 11 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലുള്ള പാഞ്ചാലി മേട്ടിൽ നിന്നാണ് ആ ചരിത്രം ഉത്ഭവിക്കുന്നത്.

This story is from the June 01, 2023 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 01, 2023 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 mins  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 mins  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 mins  |
November 16-30, 2024
നാലമ്പല ദർശനം
Jyothisharatnam

നാലമ്പല ദർശനം

അനുഭവകഥ

time-read
1 min  |
November 16-30, 2024
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 mins  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 mins  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024