സപ്ത ചിരഞ്ജീവികൾ
Jyothisharatnam|February 1-15, 2024
ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ
അജയൻ
സപ്ത ചിരഞ്ജീവികൾ

ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ. ലോകത്തുളള എല്ലാ ജീവികൾക്കും പക്ഷഭേദം കൂടാതെ ലഭിക്കുന്ന ഒരു സംഭവമാണ് മരണം. അത് എവിടെ വച്ച് എപ്പോൾ സംഭവിക്കുമെന്നത് സൂക്ഷ്മമാണ്. ആർക്കും പ്രവചിക്കാനാകാത്ത രഹസ്യമാണ്. അത്തരത്തിലു ളള മരണം ഓരോരുത്തരുടേയും കർമ്മവിനകൾക്കനുസൃതമായി സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മരണമില്ലാതെ ജീവിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ സാധാരണ മനുഷ്യർക്ക് അത് അസാധ്യമാണ്. എങ്കിലും സിദ്ധന്മാരും മഹർഷിമാരും കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നതായി പുരാണ ഇതിഹാസങ്ങളിൽ പറയുന്നു. ഈവിധം മരണമില്ലാതെ ഇന്നും ചിരഞ്ജീവികളായി ജീവിച്ചുകൊണ്ടിരിക്കുന്നവർ ഇവരാണ്.

“അശ്വത്ഥാമാ ബലിർ വ്യാസോ
ഹനുമാൻ ച വിഭീഷണ
കൃപ പരശുരാമൻ ച
സപ്തൈ തേ ചിരഞ്ജീവി

അശ്വത്ഥാമൻ, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നീ ഏഴു പേരും ചിരഞ്ജീവികളാണെന്ന് പുരാണമതം. മാർക്കണ്ഡേയനും ചിരഞ്ജീവി വരംനേടിയെന്നും പറയപ്പെടുന്നു.

 ഇവിടെ പറഞ്ഞ ഏഴുപേരും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതായും,  ക്ഷേത്രത്തിൽ ഭഗവൽദർശനം നടത്തിയശേഷം ക്ഷേത്രത്തിൽ അല്പ നേരം ഇരുന്നശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്കൊപ്പം വീടുവരെ ഈ ഏഴുപേരും വരുന്നതായും അതുകൊണ്ട് ക്ഷേത്രത്തിൽ പോയാൽ തിരിച്ച് നേരെ വീട്ടിലേക്ക് വരണമെന്ന് കാരണവന്മാർ പറഞ്ഞുവച്ചിട്ടുളളത് ഇതുകൊണ്ടാണ്. ഈ സപ്ത ചിരഞ്ജീവികൾക്ക് പ്രത്യേക ഗായത്രി മന്ത്രങ്ങളും പറയപ്പെട്ടിട്ടുണ്ട്.

ഹനുമാൻ

 വാനര തലവനായ കേസരിയുടെയും അ നയുടെയും പുത്രനായ ഹനുമാൻ ഭക്തിപാരമ്യതയുടെ ഉത്തമ ഉദാഹരണമായി വിളങ്ങിയ ബ്രഹ്മ ചാരിയാണ്. ഹനുമാനെ ശിവന്റെ അവതാരമെന്നും കരുതപ്പെടുന്നു. വായുപുത്രൻ, ആനേയൻ, മാരുതി എന്നിങ്ങനെ പല പേരുകൾ ഹനുമാനുണ്ട്. സൂര്യനിൽ നിന്നും പല കലകളും അഭ്യസിച്ച ശിഷ്യനാണ് ഹനുമാൻ. രാമായണ ത്തിൽ സുന്ദരകാണ്ഡത്തിലെ നായകൻ.

വൈഷ്ണവ ക്ഷേത്രങ്ങളിൽ ഹനുമാന് പ്രത്യേക സന്നിധികളുണ്ട്. ഹനുമാന് ചിരഞ്ജീവി പട്ടവും അഷ്ട മഹാസിദ്ധിയും സീതാദേവി നൽകിയതായി പുരാണങ്ങൾ പറയുന്നു.

പരിശുദ്ധമായ മനസ്സോടെയും തീവ്രഭക്തിയോടെയും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ശക്തിയുള്ള മികച്ച വീരന്മാരായി വിളങ്ങുന്നവരെല്ലാം ഹനുമാന്റെ അംശമായി കരുതപ്പെടുന്നു.

Denne historien er fra February 1-15, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 1-15, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 mins  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 mins  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 mins  |
November 16-30, 2024
നാലമ്പല ദർശനം
Jyothisharatnam

നാലമ്പല ദർശനം

അനുഭവകഥ

time-read
1 min  |
November 16-30, 2024
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 mins  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 mins  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024