കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !
Jyothisharatnam|July 16-31, 2024
കറുത്തവാവിൻ നാളിലെ ഔഷധസേവ
ബാബുരാജ് പൊറത്തിശ്ശേരി
കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !

കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു എന്നാണ് പഴമക്കാർ പറയാറ്. പക്ഷേ മറ്റൊരു മാസങ്ങ ളിലും കാണാത്ത അനവധി വിശേഷദിനങ്ങൾ നിറഞ്ഞ താണ് കർക്കിടകം. ദുഷ്ടത കൾ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കർക്കിടകം. ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കും എന്നാണ് വിശ്വാസം. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ളക്കർക്കി ടകത്തെ പണ്ട് പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ അത് പുണ്യദായകമായ രാമായണമാസമായി മാറി.

ഭഗീരഥന്റെ തപസ്സാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാൻ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാൻ തുടങ്ങിയത് കർക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.

രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കർക്കിടകത്തെ രാമായണ മാസമാക്കി തീർത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തിൽ വളരെ നല്ലതാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിത കഥ വിവരിക്കുന്ന രാമായണ പാരായണത്തിലൂടെ വരും തലമുറകൾക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭ്യമാക്കുന്നു എന്ന വസ്തുത അൽപ്പം ആശ്വാസം പകരുന്നു. ത്യാഗത്തിന്റെ കഥയാണ് രാമായണം. ആരുടെ ത്യാഗമാണ് വലുത് എന്നുപറയുവാൻ പറ്റാത്തവിധം രാമായണത്തിലെ ശ്രേഷ്ഠന്മാർ തമ്മിൽ മത്സരിക്കുന്നു.

തനിക്ക് നിയമപ്രകാരം അവകാശപ്പെട്ട അയോദ്ധ്യയിലെ രാജസിംഹാസനം അച്ഛന്റെ വാക്കുപാലിക്കാനായി ഉപേക്ഷിച്ച് വനാന്തരങ്ങളിലേക്ക് പോയ ശ്രീരാമൻ, അമ്മ തനിക്കുവേണ്ടി സംഘടിപ്പിച്ചു തന്ന അയോദ്ധ്യയിലെ രാജസിംഹാസനം ഒന്ന് നോക്കുക പോലും ചെയ്യാതെ ജ്യേഷ്ഠന്റെ നിർദ്ദേശം പാലിക്കാൻ ഒരു കുഗ്രാമത്തിൽ പർണ്ണശാലയുണ്ടാക്കി ശ്രീരാമന്റെ പാദുകങ്ങൾ വെച്ച് മുനിവേഷത്തോടെ രാജ്യസേവനം ചെയ്ത ഭരതൻ, കൊട്ടാരത്തിലെ സുഖജീവിതം ഉപേക്ഷിച്ച് ഭർത്താവിനെ അനുഗമിക്കാൻ കൂർത്ത മുള്ളുകളും കല്ലുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ സഞ്ചരിച്ച സീത, സഹോദരനെ സേവിക്കാൻ തന്റെ പത്നിയോട് യാത്ര പറഞ്ഞ് വനത്തിലേക്ക് പോയ ലക്ഷ്മണൻ, ഭർത്താവിനെ യാത്രയാക്കി വിരഹിണിയായി ജീവിതം തുടർന്ന ഊർമ്മിള, സഹോദരനെ ഭരണത്തിൽ സഹായിച്ച് മുനിവേഷത്തോടെ നന്ദിഗ്രാമത്തിൽ താമസിച്ച ശത്രുഘ്നനും പി ശ്രുതകീർത്തിയും, ഈ സഹോദരന്മാരുടെയും അവരുടെ പത്നിമാരുടെയും ത്യാഗം ലോകചരിത്രത്തിൽ സമാനതയില്ലാതെ ഇന്നും തിളങ്ങിനിൽക്കുന്നു.

This story is from the July 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 16-31, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 mins  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 mins  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 mins  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 mins  |
September 1-15, 2024
വിനകളൊഴിക്കും വിഘ്നശ്വരൻ
Jyothisharatnam

വിനകളൊഴിക്കും വിഘ്നശ്വരൻ

ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം

time-read
1 min  |
September 1-15, 2024
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
Jyothisharatnam

ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്

time-read
1 min  |
September 1-15, 2024
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
Jyothisharatnam

ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി

തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം

time-read
1 min  |
August 16-31, 2024