തിരുവനന്തപുരം ജില്ലയിലെ ആനയറ വലിയ ഉദേശ്വരം ശ്രീമഹാദേവ ക്ഷേത്രം, നൂറ്റാണ്ടു കളുടെ കാലപ്പഴക്കം പറയുന്ന ഏറെ പ്രസിദ്ധമായ ഒരു ശിവ ക്ഷേത്രമാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വലിയ ഉദേശ്വരത്തിനുള്ള ഒരു പ്രത്യേകത, രക്ഷസ്സിന് പ്രതിഷ്ഠയുള്ള ഏകക്ഷേത്രം എന്നുള്ളതാണ്. ഉഗ്രരക്ഷസ്സ്, വീരരക്ഷസ്സ് എന്നീ രണ്ട് സങ്കൽപ്പങ്ങളിലാണ് ഇവിടെ രക്ഷസ്സിനെ പ്രതിഷ്ഠിച്ചി ട്ടുള്ളത്. ഇവ്വിധം രക്ഷസ്സിന്റെ രണ്ട് പ്രതിഷ്ഠകൾ വരാൻ ഒരു കാരണമുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവുമായി ബന്ധപ്പെട്ടതാണ് ആ കഥ.
അയൽരാജ്യങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ച് തിരുവിതാംകൂറിന്റെ അതിർത്തി വികസിപ്പി ക്കുന്നതിൽ മാർത്താണ്ഡവർമ്മ വ്യാപൃതനായിരുന്ന കാലം. അക്കാലത്താണ് ഒരു പുതിയ വൈതരണി മഹാരാജാവിനെ അലട്ടാൻ തുടങ്ങിയത്. അവിടുന്ന് എവിടെപ്പോയാലും രണ്ട് നിഴൽരൂപങ്ങൾ പിൻതുടരുന്നു.
അത് സംബന്ധമായി മഹാരാജാവ് രാജഗുരുക്കളുമായി കൂടിയാലോചന നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്, ആനയറ ക്ഷേത്രത്തിൽ അന്നുണ്ടായിരുന്ന ഒരു ഋഷിവര്യനെക്കണ്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുവാനായിരുന്നു. അതിൻപ്രകാരം ക്ഷേത്രത്തി ലെത്തിയ മഹാരാജാവിന് ഋഷിവര്യൻ നൽകിയ ഉപദേശം, 41 ദിവസം ഈ ക്ഷേത്രത്തിൽ ഭജനമിരിക്കാനായിരുന്നു. അങ്ങനെ ഭജനമിരിക്കുന്ന ദിവസങ്ങളിൽ രാവിലെ ഭഗവാന് നേദിച്ച ഒരു കദളിപ്പഴവും ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നൽകുന്ന പടച്ചോറും മാത്രമേ ഭക്ഷിക്കാവു എന്നുകൂടി ഋഷിവര്യൻ ഉപദേശിച്ചു.
ഋഷിവര്യന്റെ ആ ഉപദേശം അക്ഷരംപ്രതി പാലിച്ച മാർത്താണ്ഡവർമ്മ 41-ാം ദിവസം മഹാദേവന്റെ അനുഗ്രഹത്താൽ ബാധാമോചിത നായപ്പോൾ ആ നിഴൽരൂപങ്ങളെ(ഉഗ്രരക്ഷസ്സും വീരരക്ഷ സ്സും) ക്ഷേത്രത്തിൽ തന്നെ വിഗ്രഹങ്ങളാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ 41 ദിവസത്തെ ഭജനമിരിപ്പോടെ ബാധ ഒഴിഞ്ഞങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിൽപ്പെട്ടവരാരും പിന്നീടിന്നോളം വഴിതെറ്റിപ്പോലും ആനയറ വലിയ ഉദേശ്വരം ശ്രീമ ഹാക്ഷേത്രത്തിന്റെ പടി ചവിട്ടിയി ട്ടില്ല.
This story is from the October 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം