സർപ്പങ്ങൾ എന്നുകേട്ടാൽ നമ്മുടെ ഉള്ളിൽ ഭയം നിറയുമെങ്കിലും സർപ്പക്കാവു കൾ എന്നുകേൾക്കുമ്പോൾ മനസ്സിൽ ഭക്തിയും ഐശ്വര്യം നിറഞ്ഞാടുന്നു. ഗ്രാമഭംഗികളിൽ സർപ്പക്കാവുകളും സർപ്പ പൂജകളും ഇന്നും ജ്വലിച്ചു നിൽക്കുന്നു. മരങ്ങളും വള്ളിപ്പടർപ്പുകളും ഇടതൂർന്ന് നിൽക്കുന്ന കാവിലാണ് മനുഷ്യമനസ്സിൽ ഭക്തിയുടെ നിറ കുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത്. തൃസന്ധ്യാനേരത്ത് സർപ്പക്കാവുകളിൽ വിളക്കു തെളിയിക്കാൻ കന്യകമാർ പോകുന്നത് ഒരു സ്ഥിരം തറവാടുകാഴ്ചയായിരുന്നു.
ദൈവിക പരിവേഷം നൽകി സർപ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ഠിച്ചിരുന്നത്. വൈഷ്ണവ സമ്പ്രദായത്തിൽ അനന്തനേയും ശൈവസമ്പ്രദായത്തിൽ വാസുകിയേയുമാണ് ക്ഷേത്രങ്ങളിൽ സാധാരണയായി ആരാധിച്ചുവരുന്നത്. അനന്തൻ, വാസുകി, തക്ഷ കൻ, കാർക്കോടകൻ, ശംഖപാ ലൻ, മഹാപത്മൻ, പത്മൻ, ഗുളികൻ എന്നീ നാഗഷ്ഠന്മാരാണ് അഷ്ടനാഗങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
ക്ഷേത്രങ്ങളിൽ ഉന്നതസ്ഥാനം കൽപ്പിക്കപ്പെട്ട സർപ്പങ്ങളെ മതിൽക്കെട്ടിനകത്തോ ആലിൻചുവട്ടിലോ പ്രതിഷ്ഠിച്ചാണ് ആരാധിച്ചിരുന്നത്.
അഷ്ടനാഗങ്ങളിൽ ഒരാളായ കാർക്കോടകന് നാരദനിൽ നിന്നേറ്റ ശാപവും ആ ശാപത്തിൽ നിന്നുള്ള മോചനവുമാണ് ഞാനിവിടെ എഴുതുന്നത്.
നാഗപ്രമാണിമാരിലൊരാളാണ് കാർക്കോടകൻ. വാസുകിയേയും തക്ഷകനേയും പോലെ കാർക്കോടകനും മാതാവായ കദ്രുവിൽ നിന്നകന്നാണ് പാതാളലോകത്ത് വാസമുറപ്പിച്ചത്. നാരദമുനിയെ വഞ്ചിച്ചുവെന്ന കുറ്റംചുമത്തി ഒരിക്കലദ്ദേഹം കാർക്കോടകനെ ശപിക്കുകയുണ്ടായി.
“സഞ്ചരിക്കാൻ കഴിയാത നീ ഒരിടത്തിരുന്നു പോകട്ടെ. ഇതായിരുന്നു നാരദന്റെ ശാപം.
കാർക്കോടകൻ മുനിയോട് മാപ്പു പറഞ്ഞു.
This story is from the October 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പുനർവിവാഹയോഗം
ശങ്കരാടിൽ മുരളി, 9074507663
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...
മാർക്കണ്ഡേയ ശാസ്താവ്
ശാസ്താക്ഷേത്രങ്ങളിൽ മിക്കവയും മഹർഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ടവയാണ്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹർഷിയാൽ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാ ണ്. മാർക്കണ്ഡേയ മഹർഷിയും, വസിഷ്ഠ മഹർഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ
പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ട ടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കൽ കൂടി കാണണമെന്ന മഹേശ്വരന്റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കൽ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേർപ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്റെ തുട പിളർന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പൻ' ക്രമേണ അയ്യപ്പനായി.
രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും
തനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉത്തമജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുന്ന അറിവുതന്നെയാണ് ഏറ്റവും മഹത്തരം.