Facebook Pixel കർണ്ണന്റെ ജഡം കൈവെള്ളയിൽ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു | Jyothisharatnam - religious-spiritual - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

കർണ്ണന്റെ ജഡം കൈവെള്ളയിൽ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു

Jyothisharatnam

|

March 16-31, 2025

നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങൾ നടത്തുന്ന നാരങ്ങാവിളക്ക് വഴിപാട് അച്ചട്ടായ ഫലസിദ്ധി നൽകുന്നു എന്നാണ് അനുഭവസാക്ഷ്യം.

- പി. ജയചന്ദ്രൻ

കർണ്ണന്റെ ജഡം കൈവെള്ളയിൽ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു

കേരളസ്രഷ്ടാവായ പരശുരാമൻ പ്രതിഷ്ഠാകർമ്മം നടത്തിയ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് തിരുമുല്ലവാരം ശ്രീമഹാ വിഷ്ണു ക്ഷേത്രം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 ഉം, കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 4 ഉം കിലോമീറ്ററുകൾ പടിഞ്ഞാറ് മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പിതൃതർപ്പണബലി മോക്ഷ കർമ്മാദികളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. പ്രസ്തുത കർമ്മങ്ങൾക്ക് ഏറ്റവും പുണ്യമായി കരുതപ്പെട്ടുപോരുന്ന കേരളത്തിലെ നാല് കേന്ദ്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം. തിരുവല്ലം, തിരുനാവായ, തിരുനെല്ലി എന്നിവയാണ് മറ്റ് മൂന്ന് പുണ്യസ്ഥലങ്ങളായി പറയപ്പെടുന്നത്. എന്നാൽ പ്രത്യേക ഭാവചൈതന്യത്തോടെ മഹാവിഷ്ണു ഭഗവാൻ മോക്ഷദായകനായി കുടികൊള്ളുന്ന ക്ഷേത്രത്തിന്റെ സാന്നിധ്യവും ശാന്തസുന്ദരമായ കടലിന്റെ സാമീപ്യവും തിരുമുല്ലവാരത്തെ കൂട്ട ത്തിൽ വേറിട്ടുനിർത്തുന്നു എന്നുള്ളതാണ് വാസ്തവം. കാരണം ബലി അവശിഷ്ടവും മറ്റും ഒഴുക്കിക്കളയണം എന്നാണ് വിശ്വാസം. ശാന്തസുന്ദരമെങ്കിലും സദാതീരത്തണയുന്ന ചെറുതിരകൾ ആ അവശിഷ്ടങ്ങളെ കടലിനുള്ളിലേയ്ക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ പിതൃ മോക്ഷകർമ്മങ്ങൾ ചെയ്യുന്നതിനായി ദിവസവും നൂറുകണക്കിന് ഭക്തരാണ് തിരുമുല്ലവാരം സമുദ്ര സ്നാനഘട്ടത്തിൽ വന്നുചേരുന്നത്. കടലിലെ വെ ള്ളത്തിൽ മുങ്ങി, ഈറനോടെ ബലിപ്പന്തലിലെത്തി, ആചാര്യന്മാർ ഉരുവിടുന്ന മോക്ഷമന്ത്രം ഭക്ത്യാദരപൂർവ്വം ഏറ്റുചൊല്ലി കർമ്മങ്ങൾ ചെയ്ത്, ബലി അവശിഷ്ടങ്ങൾ കടലിലൊഴുക്കി സമുദ്ര സ്നാനം നടത്തി, ക്ഷേത്രത്തിലെത്തി മോക്ഷദായകനായ ഭഗവാനെ വണങ്ങി, പരേതാത്മാക്കളുടെ പേരും നാളും പറഞ്ഞ് തിലഹോമം നടത്തുന്ന തോടെ പിതൃപുണ്യം ലഭിക്കുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രപുരാണം

MORE STORIES FROM Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size