പടർന്ന് പന്തലിച്ചു കിടക്കുന്ന വലിയ ആൽമരങ്ങൾക്കിടയിലൂടെയുള്ള കറുത്ത റോഡ് ഏതോ ചിത്രത്തെ ഓർമ്മിപ്പിച്ചു. മഴ നനഞ്ഞ റോഡിനിരുവശവും പാലക്കാടൻ ഗ്രാമഭംഗി വിളിച്ചോതുന്ന ഓടുമേഞ്ഞ വീടുകളാണ്. മഴക്കാറു നിറഞ്ഞ മാനം നോക്കി നൃത്തമാടാൻ വേണ്ടിയെന്നോണം മയിലുകൾ ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് റോഡ് മുറിച്ച് കടന്നുപോയി. വണ്ടി നേരെ ചെന്നുനിന്നത് വെള്ളനേഴി ഗവണ്മെന്റ് എൽ. പി.സ്കൂളിന്റെ മുന്നിൽ. രാമൻ കുട്ടിമാഷ് തോളിലൊരു തുണിസഞ്ചിയും തൂക്കി സ്കൂളിന് മുന്നിൽ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. രാമൻ കുട്ടിമാഷ് നാട്ടുകാർക്ക് പ്രിയപ്പെട്ട രാമുട്ടി മാഷ് ആണ്. മാഷാണ് വെള്ളിനേഴിയിലെ വഴികാട്ടി. കൂടെ തന്നെ സുഹൃത്തായ കേശവൻ മാഷും മുരളിയേട്ടനുമുണ്ട്. ഗ്രാമത്തിലെ സ്കൂളിലെ പ്രധാന അധ്യാപകൻ എന്ന വലിയ സ്നേഹവും ആദരവും തരുന്ന പദവിയിൽ നിന്നും അദ്ദേഹം ഈ മാസം വിരമിക്കുകയാണ്. സ്കൂളിന്റെ പടിപ്പുര ശരിക്കും വെള്ളിനേഴിയുടെ ഗ്രാമപൈതൃകത്തിലേക്കുള്ള കവാടം കൂടെയാണ്. കണ്ടാൽ ഒരു സ്കൂളിന് പറ്റിയ സ്ഥലമാണോ എന്ന് തോന്നിപ്പോകും. ചരിഞ്ഞ പ്രദേശത്ത് മനോഹരമായി രൂപകൽപ്പന ചെയ്ത കാമ്പസ്. ചരിഞ്ഞ ഇറക്കത്തിനെ കുട്ടികൾക്ക് ഊർന്നിറങ്ങാനുള്ള സ്ലൈഡ് ആയിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പടിപ്പുര കടന്നാൽ തന്നെ ഗാന്ധിപ്രതിമ. സാധാരണ കാണുന്നൊരു ഗാന്ധിപ്രതിമയല്ല അത്. സമരമുഖത്തേക്ക് നിശ്ചയദാർഢ്യത്തോടെ ധൃതിയിൽ നടന്നുപോവുന്ന മഹാത്മാവിന്റെ ശിൽപമാണിത്. പ്രതിമ നിൽക്കുന്ന മണ്ഡപത്തിനുള്ളിൽ നിറയെ വെള്ളിനേഴിയിലെ മഹാനുഭാവന്മാരുടെ ചിത്രങ്ങൾ കാണാം. മഹാകവി ഒളപ്പമണ്ണ, ഋഗ്വേദം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഒ.എം.സി നാരായണൻ നമ്പൂതിരി പാട്, കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, കീഴ്പടം കുമാരൻ നായർ, പദ്മഭൂഷൺ ഡോ.കലാമണ്ഡലം രാമൻ കുട്ടി നായർ തുടങ്ങി ഒരു പാട് പ്രതിഭകളുടെ ചിത്രങ്ങൾ ഇവിടെയുണ്ട്. സ്കൂളിൽ നി ന്ന് ഇറങ്ങാൻ നേരമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. രാമുണ്ണി മാഷ് വിരമിക്കുന്നതിനോടനുബന്ധിച്ച് സ്കൂളിലെ കൊച്ചുകലാകാരന്മാരും കലാകാരികളും വരച്ച മാഷിന്റെ പോർട്രെയ്റ്റുകൾ വലിയ ചുമരിൽ പതിച്ചുവെച്ചിരിക്കുന്നു. നൂറോളം ചിത്രങ്ങൾ ഉണ്ടാവും. വെളുത്ത താടിയും മുടിയും വട്ടമുഖവുമുള്ള അദ്ദേഹത്തോടുള്ള സ്നേഹം കുട്ടികൾ ഭംഗിയായിത്തന്നെ വരച്ചിട്ടുണ്ട്. വിരമിക്കുന്ന ഒരധ്യാപകന് ഇതിൽ പരം എന്തു വേണം.
ഒളപ്പമണ്ണ മന
This story is from the June 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി