ഓടിച്ച് ഓടിച്ച് പോകാം
Mathrubhumi Yathra|June 2022
ഒരിക്കലെങ്കിലും സ്വപ്നം കണ്ട യാത്ര. ബൈക്കെടുത്ത് പറന്നു പറന്ന്... ഒരു ആ യാത്രയിലേക്ക് വഴി തെളിക്കുന്ന പത്ത് റൂട്ടുകളിതാ.
ASHWARA SIVAN
ഓടിച്ച് ഓടിച്ച് പോകാം

കാറ്റിനെ വകഞ്ഞ് മുന്നോട്ട്. അപ്പോൾ കാഴ്ചകളും കാലവുമൊക്കെ പിന്നോട്ട് മായും. നിമിഷങ്ങളെ അതിവേഗം ഓർമകളാക്കി ഒരു ടൂവീലറിലങ്ങനെ ഒരു പോക്ക് ചിലപ്പോൾ ഒറ്റയ്ക്ക്. ഒരു പില്ല്യൺ റൈഡർ കൂടി കൂട്ടിനുണ്ടെങ്കിലും സംഗതി പൊളിയാണ്. ഓരോ മനുഷ്യനും ഇത്തരമൊരു യാത്ര ഒരിക്കലെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടാകും. കയ്യിലെ കാശിനും സമയത്തിനുമൊത്ത് സ്വപ്നങ്ങളും വെട്ടിച്ചുരുക്കുന്ന സാധാരണക്കാരുടെ ആഗ്രഹങ്ങളിൽ ടൂവീലർ യാത്രകൾക്ക് വലിയ ഡിമാന്റാണ്. കുറഞ്ഞ ചെലവിൽ കുറേ കാഴ്ചകളും കണ്ട് പോകാവുന്ന ചില ടൂവീലർ റൂട്ടുകളിതാ.

എറണാകുളം കോയമ്പത്തൂർ

ഇന്ത്യയിലെ രണ്ട് വലിയ നഗരങ്ങളെ ബന്ധിപ്പിച്ചൊരു യാത്ര. ചേരന്മാരും ചോളന്മാരും പാണ്ഡന്യന്മാരുമുൾപ്പെടെയുള്ള രാജവംശങ്ങൾ ഭരിച്ചയിടമാണ് കോയമ്പത്തൂർ. അതിന്റെ തിരുശേഷിപ്പുകൾ ഇന്നും അവിടെയുണ്ട്. കൂടാതെ ഇന്ത്യയുടെ കോട്ടൻ സിറ്റിയെന്നാണ് കോയമ്പത്തൂർ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നഗരപ്രാന്തങ്ങളിലെല്ലാം നിറയെ പരുത്തിത്തോട്ടങ്ങളും കാണാനാകും. ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് എറണാകുളത്തു നിന്ന് ബൈക്കിൽ കോയമ്പത്തൂരിലെത്താം. 164 കിലോ മീറ്ററാണ് ദൂരം. മരുതമലൈ, ശിരുവാണി വെള്ളച്ചാട്ടം, ഇച്ചനാരി ഗണേശ  ക്ഷേത്രം അമരാവതി ഡാം, കോണിയമ്മൻ ക്ഷേത്രം,  തുടങ്ങി നിരവധി ഇടങ്ങൾ ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. തണുപ്പുകാലമാണ് ബൈക്ക് യാത്രയ്ക്ക് അനുയോജ്യം.

കണ്ണൂർ മംഗലാപുരം

പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ആസ്വദിക്കണോ. എങ്കിൽ കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കൊരു ട്രിപ്പ് തിരഞ്ഞെടുക്കാം. അഗുംബെ, മണിപ്പാൽ, ഉഡുപ്പി തുടങ്ങി നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മംഗലാപുരം വഴി എളുപ്പത്തിൽ പോകാനുമാകും. 143 കിലോമീറ്ററാണ് കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കുള്ള ദൂരം. പനമ്പൂർ ബീച്ച്, മംഗളാദേവി ക്ഷേത്രം, ഉള്ളാൾ ബീച്ച്, ഗോകർണ്ണേശ്വര ക്ഷേത്രം, തണ്ണീർ ഭാവി ബീച്ച്, സെന്റ് അലോഷ്യസ് ചാപ്പൽ എന്നിവയാണ് യാത്രക്കിടയിലെ പ്രധാന സ്ഥലങ്ങൾ. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്  ട്രിപിന് അനുയോജ്യം.

മൂന്നാർ പൊള്ളാച്ചി

This story is from the June 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023