50 രൂപയ്ക്ക് നീലഗിരി കാണാം
Mathrubhumi Yathra|June 2022
പച്ച പുതച്ച കുന്നുകളും തേയിലത്തോട്ടങ്ങളും കുളിർകാറ്റും കടന്ന് നീലഗിരിയുടെ നീല ഞെരമ്പുകളിലൂടെ ഒരു യാത്ര. ധ്യാനത്തിലെന്ന പോലെ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ചൈതന്യത്തിലേക്ക്. അവിടുത്തെ പച്ചമനുഷ്യന്റെ ജീവിതത്തിലേക്ക്
BIJU RAGHAVAN
50 രൂപയ്ക്ക് നീലഗിരി കാണാം

രാവിലെ ആറ് മണിക്ക് ഊട്ടി ബസ്സ്റ്റാൻഡിൽ ചെന്ന് നിന്നാൽ എന്തൊക്കെ ചെയ്യാൻ പറ്റും.? ഗൈഡുമാരുടെ പിടിയിൽ പെട്ടില്ലെങ്കിൽ പുറത്തിറങ്ങി കുറച്ച് മഞ്ഞുകൊള്ളാം. അതുകഴിഞ്ഞ് ഊട്ടി തടാകവും ബൊട്ടാണിക്കൽ പൈതൃക ഗാർഡനും കാണാം. ഉച്ചവരെ കാത്തുനിന്നാൽ നീലഗിരി തീവണ്ടിയിലും കയറാം. എപ്പോൾ ഊട്ടിയിൽ ചെന്നാലും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത് എന്നാലോചിച്ചു നിന്നപ്പോഴാണ് മുന്നിലൊരു കുട്ടി ബസ് വന്നുനിന്നത്. തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആ കുഞ്ഞുബസിൽ തമിഴിൽ എഴുതിയ ബോർഡ് കണ്ടപ്പോഴൊരു കൗതുകം. "കിണ്ണക്കോരെ.' ഒരു തനിനാടൻ ഗ്രാമത്തിന്റെ ചിത്രം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. ഭാണ്ഡക്കെട്ടുകളുമായി കുറെ ഗ്രാമീണ മുഖങ്ങൾ ആ ബസ്സിൽ ഇടംപിടിച്ചു. അവരെല്ലാം കിണ്ണക്കാരെയിലേക്കുള്ള യാത്രക്കാരാണ്. പരസ്പരം പരിചയമുള്ളവർ. അവർക്കിടയിൽ അപരിചിതരായിരുന്നു എങ്കിലും ഞങ്ങളും ആ സുന്ദരദേശത്തിന്റെ ഭൂമിശാസ്ത്രം തേടിപ്പോവാൻ ടിക്കറ്റെടുക്കാമെന്ന് വെച്ചു. കണ്ടക്ടർ അമ്പത് രൂപയുടെ ടിക്കറ്റ് നീട്ടിയപ്പോൾ ഒരു സംശയം "എത്രദൂരമുണ്ട് കിണ്ണക്കോരെയ്ക്ക്. എപ്പോഴെത്തും ആ ഗ്രാമത്തിന്റെ മടിത്തട്ടിൽ. “അമ്പത്തിരണ്ട് കിലോമീറ്റർ. മൂന്നേകാൽ മണിക്കൂർ എടുക്കും. ഒരു ഒമ്പതേകാൽ ആവുമ്പോഴേക്കും അവിടെയെത്താം.. നീലഗിരിയുടെ നീല നരമ്പുകളിലൂടെ ആ ബസ് യാത്ര തുടങ്ങി. പുറത്തെ തേയിലത്തോട്ടങ്ങളിൽ നിന്ന് ഉറക്കമെഴുന്നേറ്റുവന്ന തണുപ്പ് വണ്ടിക്ക് അകത്തേക്ക് അരിച്ചുകയറാൻ തക്കം പാർത്തു. അതോടെ യാത്രികരുടെ സംസാരമടങ്ങി. അവർ തോൾ വരെ മൂടിയ പുതപ്പ് തലയിലൂടെ വലിച്ചിട്ട് ഉറക്കം പിടിച്ചു. ഡ്രൈവർ തമിഴ് പാട്ടുകളുടെ അകമ്പടിയോടെ വളഞ്ഞുപുളഞ്ഞ വഴികളിൽ ആനന്ദത്തോടെ വളയം തിരിച്ചു. ബസിൽ ഇനിയാരും കയറാനില്ലെന്ന ധൈര്യത്തിൽ കണ്ടക്ടറും ഉറക്കത്തിലേക്ക് വണ്ടിയോടിച്ചു.

കാണാക്കാഴ്ചകളുടെ വിസ്മയഭൂമി

This story is from the June 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2022 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023