കേരളത്തിലെവിടെയും കാണാത്ത ദൃശ്യചാരുതയുള്ള ആ പള്ളിക്കുള്ളിലെ മരബെഞ്ചിലിരുന്ന് പുണ്യാളൻ പ്രാഞ്ചിയോട് കണ്ണടയ്ക്കാൻ പറഞ്ഞു. അടഞ്ഞ കണ്ണിൽ പ്രാഞ്ചി കണ്ടു, ബാല്യകാലസഖിയുടെ അവിഹിതസംസാരം, തന്റെ പണം അപഹരിച്ച അജയ് നമ്പ്യാരെ ഇ.ഡി. പൊക്കിയത്, പറയാൻ ബാക്കിവെച്ച പ്രണയം തന്റെ പ്രണയിനി തന്നോട് പറയാനൊരുങ്ങുന്നത്...
പിരിയാൻ സമയമായെന്ന് പറഞ്ഞ പുണ്യാളനോട് പോളിക്ക് ഒരനുഗ്രഹം കൊടുക്കാൻ പറഞ്ഞു പ്രാഞ്ചി. അനുഗ്രഹം കുപ്പീലോ പാക്കറ്റിലോ കിട്ടുമെന്ന ബോർഡ് കണ്ടാൽ അവിടെ കയറി ക്യൂ നിൽക്കുമെന്ന്, മലയാളിയുടെ കപടവിശ്വാസത്തെ കളിയാക്കി പുണ്യാളൻ മറഞ്ഞു. പോളിയെ കൂട്ടിവന്ന പ്രാഞ്ചിക്കും അസീസിയിലെ സെന്റ് ഫ്രാൻസിസ് പുണ്യാളനെ പിന്നീട് കാണാനായില്ല. ഇരു കൈകളിലും വെള്ളരിപ്രാവുമായി നിൽക്കുന്ന പുണ്യാളന്റെ രൂപം പള്ളി ചുമരിനരികെ ഉയർന്നുനിന്നു.
ഗോവ തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഇവിടെയുള്ള കാസിനോകളിലെ ചൂതാട്ടത്തിന്റെ ചൂര്, രാഷ്ട്രീയത്തിലും പടർന്നിട്ടുണ്ടന്നറിയാൻ അധികം സമയം വേണ്ടിവന്നില്ല. ഗോവൻ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അരിപ്രാഞ്ചി ഓർമയിലേക്ക് കയറിവന്നത്. രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം "പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റി'ന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ഗോവയിലെ ഒരു പള്ളിയിൽ വെച്ചായിരുന്നു. കേരളം അതുവരെ കാണാത്തത്ര ഭംഗിയുള്ളതായിരുന്നു ആ പള്ളി. അതിന്റെ ഉൾവശം, ശില്പങ്ങൾ, അന്തരീക്ഷം എല്ലാം ചേർന്ന് ക്ലൈമാക്സിനെപ്പോലെത്തന്നെ വേറിട്ടൊരു ദൃശ്യഭംഗിയാണ് ആ പള്ളിയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.
This story is from the July 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി