സാന്താക്ലോസ്... വെളുത്ത പഞ്ഞിത്താടിയും ചുവന്ന തൊപ്പിയും കൈയിൽ സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് അപ്പൂപ്പൻ കുട്ടികൾക്ക് പ്രിയപ്പെട്ടവനാണ്. സാന്താ ക്ലോസുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ നിരവധിയുണ്ട്. ഏതാണ് വിശ്വസനീയം, ഏതാണ് അവിശ്വസനീയമെന്ന് മനസ്സിലാക്കാൻ കഴിയാത്തവിധം പലതരത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു. സാന്താക്ലോസ് പല പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും എല്ലായിടത്തും കുട്ടികൾക്ക് സമ്മാനവുമായി എത്തുന്നയാൾ ഒന്നുതന്നെ.
എ.ഡി. മൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മിറയിലെ ബിഷപ്പായിരുന്ന നിക്കോളാസ് എന്ന വിശുദ്ധനാണ് പിന്നീട് ലോകമറിയുന്ന സാന്താക്ലോസായി മാറിയതെന്നാണ് വിശ്വസനീയമായ ചരിത്രം. തുർക്കിയിലെ അന്റാലിയയിലെ ദിമ പ്രവിശ്യയിലെ മിറയിലുള്ള വിശുദ്ധ നിക്കോളാസിന്റെ തിരു ശരീരപേടകമുണ്ടായിരുന്ന സ്ഥലത്ത് ഒരു കത്തീഡ്രലുണ്ട്. ഇന്നത് സെന്റ് നിക്കോളാസ് മോണുമെന്റ് മ്യൂസിയമാണ്. അവിടേക്ക് നടത്തിയ സന്ദർശനത്തെപ്പറ്റിയുള്ള വിശേഷങ്ങളാകട്ടെ ഈ ക്രിസ്മസ് വേളയിൽ.
ഇതിനുമുൻപ് 2017-ൽ അന്റാലിയയിൽ പോയിരുന്നു. അന്ന് ധാരാളം റഷ്യൻ വംശജരെ കാണാനിടയായി. തീർഥാടനയാത്രയായി സെന്റ് നിക്കോളാസ് പള്ളിയിലേക്ക് വന്നവരായിരുന്നു അവരെല്ലാം. റഷ്യൻ, ഗ്രീക്ക് ഓർത്തഡോക്സ് സഭകൾക്ക് അവരുടെ രക്ഷാധികാരിയായ പുണ്യവാളനാണ് (Patron Saint) വിശുദ്ധ നിക്കോളാസ്. അന്നേ മനസ്സിലാഗ്രഹിച്ചിരുന്നു, ഇനിയെന്നെങ്കിലും അന്റാലിയയിൽ വരികയാണെങ്കിൽ അവിടം സന്ദർശിക്കണമെന്ന്.
തുർക്കിയിലെ ചെർഗിസ് അമ്മാവനാണ് അതിന് വഴി കാട്ടിയായത്. പുള്ളിക്കാരനെ പരിചയപ്പെട്ടത് അന്റാലിയയിലെ മറ്റൊരു സുഹൃത്ത് വഴിയാണ്. തുർക്കി സൈന്യത്തിൽനിന്നു വിരമിച്ചശേഷം ഒരു ഔദ്യോഗിക ടൂർ ഗൈഡായി ജോലിചെയ്യുകയാണ് ചെൻഗിസ് അമ്മാവൻ. വയസ്സ് 70 ആയെങ്കിലും നല്ല ചുറുചുറുക്ക്. തുർക്കിയിലെ വിനോദസഞ്ചാര പ്രദേശങ്ങളെപ്പറ്റി നല്ല അവഗാഹമുള്ളയാളാണ്. മിറയിലേക്കുള്ള യാത്ര നേരത്തേ പറഞ്ഞുപ്പിച്ചിരുന്നു. കൃത്യസമയത്തു തന്നെ ഞാൻ താമസിച്ച ടൈറ്റാനിക് മർഡാൻ പാലസ് ഹോട്ടലിന്റെ പാർക്കിങ്ങിൽ വാഹനവുമായി അദ്ദേഹമെത്തി. നല്ല തെളിഞ്ഞ കാലാവസ്ഥ. ഞങ്ങൾ യാത്രയാരംഭിച്ചു.
This story is from the December 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി