രക്തം വാർന്ന തല സ്ക്രീനിൽ ക്ലോസ് അപ്പായി കാണാം. മണ്ണിൽ രക്തം തളം കെട്ടിക്കിടക്കുന്നു. പുൽക്കൊടികളിലും ചുവപ്പ്. ഞരക്കങ്ങൾ കേൾക്കാം. മരണത്തോട് മല്ലിട്ട് അന്ത്യനിമിഷങ്ങളെണ്ണിക്കഴിയുന്ന ആ സാധുജീവിയുടെ ദൃശ്യങ്ങൾ കാണുന്നവരെ അസ്വസ്ഥരാക്കുന്നു. കാട്ടുകള്ളന്മാരുടെ തോക്കിനിരയായ കാണ്ടാമൃഗത്തിന്റെ ദുരവസ്ഥയാണിത്. കാണ്ടാമൃഗവേട്ടയ്ക്കെതിരേ മൃഗസ്നേഹികളുടെ മനസ്സുണരാൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫൗണ്ടേഷൻ തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളിലൊന്നിലെ കാഴ്ചകളെക്കുറിച്ചാണ് മുകളിൽ പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങൾ ഉള്ളത്. ഏറ്റവുമധികം വേട്ട നടക്കുന്നതും അവിടെത്തന്നെ. ഇന്ത്യയിലും കാണ്ടാമൃഗവേട്ട ഇപ്പോഴും തുടരുന്നു എന്നത് ദുഃഖസത്യമായി അവശേഷിക്കുന്നു. പ്രത്യേകിച്ച് കാസിരംഗപോലുള്ള സംരക്ഷിത കേന്ദ്രങ്ങളിൽ.
കൊമ്പിന്റെ വിപണി
കാണ്ടാമൃഗത്തിന്റെ കൊമ്പാണ് വേട്ടക്കാരുടെ പ്രധാനലക്ഷ്യം. വിദേശവി പണിയിൽ വൻ ഡിമാന്റാണ് ഇവയ്ക്ക് കണ്ടാമൃഗങ്ങളെ വേട്ടയാടുന്ന മാഫിയാസംഘത്തിന്റെ കണ്ണികൾ വിയറ്റ്നാമും ചൈനയും വരെ നീണ്ടുപോകുന്നു. ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലും കാണ്ടാമൃഗങ്ങൾ ഉണ്ട്. മുൻപ് നിർബാധം നടന്നിരുന്ന വേട്ട ഇപ്പോൾ ഒരളവുവരെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണമുണ്ട്. കെനിയ, ടാൻസാനിയ പോലുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് വന്യജീവിടൂറിസം കൊണ്ടാണ്. അതിനാൽ വന്യജീവി സംരക്ഷണത്തിന്റെ വ്യാപ്തിയും ആഴവും വർധിപ്പിച്ചില്ലെങ്കിൽ രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ തകർച്ചയുണ്ടാകും. വന്യജീവി സംരക്ഷണത്തിന് വലിയ ശൃംഖലയാണ് ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്.
ഡേവിഡ് ആറ്റൻബറോയുടെ നിരവധി ഹ്രസ്വ ചിത്രങ്ങളും ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകിയിട്ടുണ്ട്. മനുഷ്യന് അപ്രാപ്യമായ പാപ്പുവ ന്യൂഗിനിയ ദ്വീപുകളിലെ പറുദീസാ പക്ഷികളെ അവതരിപ്പിച്ച് കാണികളെ കോരിത്തരിപ്പിച്ചപ്പോഴും, ആഫ്രിക്കയിൽ കാണ്ടാമൃഗങ്ങളുടെ വേട്ടയെ കേന്ദ്രീകരിച്ച് നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. പ്രകൃതി സ്നേഹികളുടെയും സാധാരണക്കാരുടെയും അവബോധത്തിന് പുതിയ തലം നൽകാൻ ഈ ചിത്രങ്ങൾ ഉപകരിച്ചിട്ടുണ്ട്.
This story is from the January 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി