ചേകാടിയിലെ കാർഷികജീവിതങ്ങൾ
Mathrubhumi Yathra|February 2023
ആധുനികതയോട് സമരസപ്പെടാതെ ഗോത്രസംസ്കാരം നിലനിർത്തിപ്പോരുന്ന ഗ്രാമമാണ് വയനാട്ടിലെ ചേകാടി. നൂറ്റാണ്ടുകളായി ഇവിടത്തെ ആദിവാസിവിഭാഗങ്ങൾ നെൽക്കൃഷിയിറക്കുന്നു. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കാടിയുടെ ആത്മാവ് നെൽക്കൃഷിയിലാണ്
Arun P Gopi
ചേകാടിയിലെ കാർഷികജീവിതങ്ങൾ

വയനാടിന്റെ ഭൂമികയിൽ നാല് സംസ്കാരങ്ങൾ അന്തർലീനമാണ്. വനസംസ്കാരം, ഗോത്രസംസ്കാരം, വയൽ സംസ്കാരം, പുഴസംസ്കാരം. ഈ നാല് സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ് ചേകാടി. ഇപ്പോഴും നാഗരികതയ്ക്ക് വഴിമാറാത്ത വയനാട്ടിലെ കൊച്ചുഗ്രാമം. വയൽനാടാണ് വയ്യനാടായതെ ന്നും കാലാന്തരത്തിൽ അത് വയനാടായി മാറിയതെന്നും പറയപ്പെടുന്നു.

മഞ്ഞുമൂടിയ ഒരു പ്രഭാതത്തിൽ ബാവലിയിൽ നിന്ന് കബനീനദി കടന്നാണ് ചേകാടിയിലെത്തിയത്. മുൻപൊരു വർഷകാലത്തായിരുന്നു ഇവിടെയെത്തുന്നത്. അന്ന്, കാടിവയലിലെ കാവൽമാടത്തിലിരുന്ന് കണ്ണെത്താദൂരത്തോളം പച്ചപ്പിൽ വ്യാപിച്ചുകിടക്കുന്ന വയലേലകളെ നോക്കിനിന്നിട്ടുണ്ട്. ചേകാടിയിൽ ഇപ്പോൾ കൊയ്ത്തുകാലമാണ്. ചേകാടിയുടെ കാർഷികാത്മാവായ വയലുകളിലേക്ക് കുട്ടികൾ ഇറങ്ങിച്ചെല്ലുന്നു. കൊയ്ത്തു കഴിഞ്ഞ നെല്ലുകൾ കറ്റകളാക്കി മെതിക്കാനായി കൊണ്ടുപോകുന്നു. സായാഹ്നത്തിൽ പാടവരമ്പുകളിൽ പന്തുകളിച്ച് ഉല്ലസിക്കുന്നു. ഗ്രാമീണജീവിതത്തിൽ അന്യം നിന്നുപോകാത്ത കാഴ്ചകളായിരുന്നു അതൊക്കെയും.

ഭൂമിശാസ്ത്രവും കുടിയേറ്റവും

നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കാർഷിക ഗ്രാമമാണിത്. ഒരതിരിലൂടെ വടക്കുപടിഞ്ഞാറായി ഒഴുകുന്ന കബനീനദി ഗ്രാമത്തെ ഫലഭൂയിഷ്ഠമാക്കുന്നു. ചേകാടിയേക്കാൾ വലിയ വയലുകൾ ഒരുപക്ഷേ, വയനാട്ടിൽ കണ്ടക്കാം. എന്നാൽ, ചേകാടിക്കു മാത്രം അവകാശപ്പെടാവുന്ന ഒരുകാര്യമുണ്ട്. ഇവിടെ വയൽ നികത്തൽ ഉണ്ടായിട്ടില്ലെന്നതാണത്. അതിനുകാരണമുണ്ട്. പുൽപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചേകാടി, ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്. തൊണ്ണൂറ്റി യഞ്ചുശതമാനവും ഗോത്രവിഭാഗങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കരഭൂമി കുറവും വയൽഭൂമി കൂടുതലുമുള്ള വയനാട്ടിലെ ഏക ഗ്രാമം. 75 ഏക്കർ കരഭൂമിയേ ചേകാടിയിലുള്ളൂ. നെൽകൃഷിയെ പൈതൃകമായിക്കാണുന്ന ഈ ഗോത്രവിഭാഗങ്ങൾ 170 ഏക്കർ വയൽ നികത്താതെ സംരക്ഷിച്ചുപോരുന്നുവെന്നത് അഭിമാനകരമാണ്.

This story is from the February 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023