സുന്ദരവും പ്രൗഢവുമായിരുന്നു കാകതീയരാജാക്കന്മാരുടെ രാജ്യം. കൊത്തുപണികളുടെ കഥകൾ പറയുന്ന ക്ഷേത്രങ്ങളും ചെറുത്തു നിൽപ്പിന്റെ അടയാളങ്ങളുള്ള കോട്ടകളും തടാകങ്ങളും അങ്ങനെ എന്തെല്ലാം. ആ ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും വാറങ്കലിലുണ്ട്. അതിലൊന്നാണ് ലക്നാവരം തടാകം. വാറങ്കലിൽനിന്ന് 80 കിലോമീറ്റർ അകലെ, ഭൂപാൽപള്ളി ജില്ലയിലാണ് ലക്നാവരം തടാകം സ്ഥിതിചെയ്യുന്നത്. അതിരാവിലെയാണ് അവിടേക്ക് പുറപ്പെട്ടത്. വഴിയിൽ പലയിടത്തും വാനരക്കൂട്ടങ്ങളെ കാണാം. ഭക്ഷണം വല്ലതും തടയുമോയെന്ന് തിരയുന്നതായിരിക്കാം.
കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും റോഡിന്റെ വീതി കുറഞ്ഞുവന്നു. ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെതായ പകിട്ടുകളൊന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ നെല്ലും റാഗിയും ഉണക്കാനിട്ടിരിക്കുന്നു. മുന്നോട്ടുപോകുന്തോറും വീടുകൾ കുറഞ്ഞുവന്നു. ഇരുവശവും ഇടതൂർന്ന വനം, ഏതൊക്കെയോ പക്ഷികളുടെ ശബ്ദം. അധികം വാഹനങ്ങളോ തിരക്കുകളോ കാണാനാകില്ല. ഞങ്ങളുടെ വാഹനം ചെന്നുനിന്നത് ഒരു വലിയ തടാകത്തിനു മുന്നിലാണ്. ചെറിയ കവാടം കടന്നുവേണം തടാകത്തിലേക്ക് പ്രവേശിക്കാൻ.
തൂക്കുപാലത്തിലൂടെയാണ് തടാകത്തിലേക്കിറങ്ങുന്നത്. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങുന്നതേയുള്ളൂ. വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ച് സൂര്യാസമയവേളയിലാണ് സഞ്ചാരികൾ കൂടുതലായി ഇവിടേക്കെത്തുന്നത്. മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ തടാകത്തിൽ പതിക്കുന്ന കാഴ്ച അവിസ്മരണീയമാണെന്ന് അവിടെയുണ്ടായിരുന്ന വാച്ച്മാൻ മുറിഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞു. മുതലയുള്ളതിനാൽ തടാകത്തിൽ നീന്തുന്നത് അപകടമാണെന്നും വാച്ച്മാൻ മുന്നറിയിപ്പ് നൽകി.
Bu hikaye Mathrubhumi Yathra dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Yathra dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി