തൃപ്രയാറിലെ പാട്ടുകുടുംബം
Mahilaratnam|February 2024
ഹിന്ദു- മുസ്ലീം-ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ശബ്ദ- ഭാവ ഹൃദ്യത നൽകുന്ന മുസ്ലീം പാട്ടുകുടുംബം
പി.ജയചന്ദ്രൻ
തൃപ്രയാറിലെ പാട്ടുകുടുംബം

സംഗീതത്തിന് ഒരു മാസ്മരികതയുണ്ട്. ചില പാട്ടുകേട്ടാൽ കരിങ്കല്ലും ചലിക്കും എന്നൊക്കെ പറയുന്നത് ആ മാസ്മരികതയ്ക്ക് തെളിവാണ്. അങ്ങനൊരു മാസ്മരിക ശബ്ദത്തിനുടമയെ അടുത്തകാലത്ത് ഇതേ പേജുകളിലൂടെ പരിചയപ്പെടുത്തിയത് മറക്കാൻ സമയമായിട്ടില്ല. തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്.. എന്ന കൃഷ്ണഭക്തിഗാനം പാടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഹനാഫാത്തിം എന്ന പ്ലസ് ടു കാരിയായിരുന്നു ആ മിടുക്കി. ആ ഗാനത്തിലെ കണ്ണാ...കണ്ണാ... എന്നുള്ള വരികൾ ഹന പാടുന്നത് കേൾക്കുകയും കാണുകയും ചെയ്താൽ കണ്ണൻ നേരിൽ പ്രത്യക്ഷപ്പെടുമെന്നാണ് ഒരു പ്രശസ്ത സംഗീത സംവിധായകൻ തന്നെ പറഞ്ഞത്.

കൃഷ്ണഭക്തിയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു കൊണ്ട്, അത്ര ആർദ്ര സുന്ദര ശബ്ദത്തിലാണ് ഹന പാടുന്നത്. ഹനയ്ക്ക് മുൻപും ശേഷവും തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള നിരവധി പ്രശസ്ത ഗായകർ ആ ഗാനം പാടിയിട്ടുണ്ടെങ്കിലും അതൊരു തരംഗമാക്കി മാറ്റിയത് ഹനയുടെ ശബ്ദമാണ്. പുറമേക്ക് എന്തൊക്കെ പറയുമ്പോഴും വർഗ്ഗീയതയുടെ വിഷവിത്തുകൾ മനസ്സിൽ പേറുന്ന ഒരു സമൂഹത്തിൽ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയെക്കുറിച്ചുള്ള ഒരു മുസ്ലീം പെൺകുട്ടി പാടി വൈറലാക്കി എന്നുള്ളതായിരുന്നു ആ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗാനം എന്നാൽ അതുപോലൊരു പ്രത്യേകതയുമായി കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശിവ പേരൂരിൽ നിന്നുള്ള ഒരു പാട്ടുകുടുംബത്തെ കൂടി വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ്.

തൃശൂർ തളിക്കുളം പുതിയ വീട്ടിൽ നിഷാദ് സുൽത്താനും, ഭാര്യ സജിനാ നിഷാദും, മകൾ ദിൽറുബ നിഷാദുമാണ്, പാട്ടുഫാമിലി എന്ന് ഇതിനകം തന്നെ പേര് സമ്പാദിച്ചുകഴിഞ്ഞിട്ടുള്ള ആ സംഗീതകുടുംബം. ഇവർ മൂവരും ചേർന്ന് പാടി അടുത്ത നാളിൽ റിലീസായ ശബരിഗിരീശ ഭക്തി ഗാനങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സുലൈമാൻ മതിലകം രചനയും, അൽഷാദ് തൃശൂർ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ള ഈ ഗാനം, ഒരുപിടി മുസ്ലീം സഹോദരങ്ങൾ ശബരീശന് സമർപ്പിക്കുന്ന കാണിക്കയായിക്കൂടി കരുതാവുന്നതാണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
Mahilaratnam

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി

എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

time-read
1 min  |
March 2025
വിവാഹമോചനവും കുട്ടികളും
Mahilaratnam

വിവാഹമോചനവും കുട്ടികളും

മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

time-read
1 min  |
March 2025
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
Mahilaratnam

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും

ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

time-read
3 mins  |
March 2025
മുടി പരിപാലനം എങ്ങനെ?
Mahilaratnam

മുടി പരിപാലനം എങ്ങനെ?

മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

time-read
2 mins  |
March 2025
വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
Mahilaratnam

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി

വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

time-read
1 min  |
March 2025
അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
Mahilaratnam

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം

കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

time-read
2 mins  |
March 2025
വിടരുന്ന പ്രണയ വർണങ്ങൾ
Mahilaratnam

വിടരുന്ന പ്രണയ വർണങ്ങൾ

മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

time-read
1 min  |
March 2025
കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
Mahilaratnam

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ

സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

time-read
2 mins  |
March 2025
ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
Mahilaratnam

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്

മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

time-read
3 mins  |
March 2025
കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
Mahilaratnam

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...

time-read
3 mins  |
March 2025