കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ

ജർമ്മനിയിൽ നിന്ന് 38 കൊല്ലം മുൻപ് ഇന്ത്യ സന്ദർശിക്കാനെത്തിയ സമീറ ഗോത്ത് എന്ന വിദേശവനിത കേരളത്തിൽ നിന്ന് മടങ്ങിയത് കൊല്ലം -ആലപ്പുഴ സമ്മാനിച്ച വശ്യമായ ബോട്ടുയാത്ര കാഴ്ചകളുമായാണ്. അഷ്ടമുടി കായലും വേമ്പനാട് കായലും സമീറയെ അത്രയധികം ആകർഷിച്ചിരുന്നു. 1987-ലായിരുന്നു കൊല്ലം ബോട്ടുജെട്ടിയിൽ നിന്ന് ആലപ്പുഴ ബോട്ടുജെട്ടിയിലേക്കുള്ള ത്രില്ലടിപ്പിക്കുന്ന ആ യാത്ര.
പിന്നീടങ്ങോട്ട് സിനിമാക്കഥ പോലെ സ്വപ്നസുന്ദരമായ സംഭവങ്ങളാണ് അരങ്ങേറിയത്. കൃത്യം 10 കൊല്ലം കഴിയുമ്പോൾ താൻ കേരളത്തിന്റെ മരുമകളാകുമെന്നും ലക്ഷ്മിയെന്ന പേര് സ്വീകരിക്കുമെന്നും സമീറ ഗോത്ത് അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസി കുറ്റവാളികളെ വിചാരണയ്ക്ക് വിധേയമാക്കിയ ജർമ്മനിയിലെ ന്യൂറെംബെർഗ് നഗരമാണ് സമീറയുടെ ജന്മനാട്. ഇന്ത്യയെപ്പറ്റി ദരിദ്രരാഷ്ട്രമെന്ന പൊതുധാരണയാണ് പശ്ചിമ ജർമ്മനിയിൽ നിലനിന്നിരുന്നത്. എന്നാൽ ആദ്യയാത്രയിൽ തന്നെ സമീറയുടെ മനസ്സിനെ ഇന്ത്യ കീഴടക്കിയിരുന്നു.
1991-ൽ സമീറ വീണ്ടും ഇന്ത്യയിലെത്തി. ഇത്തവണ ഗവേഷണ വിദ്യാർത്ഥിനി എന്ന നിലയിലായിരുന്നു സന്ദർശനം. ജർമ്മനിയിലെ പ്രശസ്തമായ ഗവേഷണ സർവ്വകലാശാലയായ ഫ്രീബെർഗ് (ആൽബെർട്ട് ലുഡ് വിക്ക്) യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആന്ത്രോപ്പോളജി വിദ്യാർത്ഥിനിയായിരുന്നു സമീറ അന്ന്. പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ സ്ത്രീധന സമ്പ്രദായത്തെപ്പറ്റി തീസിസ് തയ്യാറാക്കാൻ ധാർവാർഡ് യൂണിവേഴ്സിറ്റിയിലാണ് പ്രവേശനം ലഭിച്ചത്. ആ വരവ് ഇന്ത്യയെ കൂടുതൽ അടുത്തറിയാൻ അവസരം ഒരുക്കി. 1991-92 കാലയളവിൽ തീസിസ് പൂർത്തിയാക്കി സമീറ ജർമ്മനിയിലേക്ക് മടങ്ങി. അപ്പോഴേയ്ക്കും ഇന്ത്യയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ സമീറയിൽ കരുപ്പിടിച്ചിരുന്നു.
പ്രണയം വിവാഹത്തിലേക്ക്....
ഫെമിനിസ്റ്റായിരുന്ന സമീറ ഗോത്തിന്റെ മനസ്സിൽ പ്രണയം, വിവാഹം, കുടുംബം തുടങ്ങിയ മൃദുല വികാരങ്ങൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നിട്ടും വൻകരകൾ താണ്ടി ഈ കൊച്ചു കേരളത്തിലെ ഫോർട്ട് കൊച്ചിക്കാരനായ ജോർജ് അഗസ്റ്റിൻ സമീറയുടെ ഹൃദയം കീഴടക്കി. അതേപ്പറ്റി ചേർത്തല അരൂക്കുറ്റിയിലെ കായലോര അവധിക്കാല വസതിയിലിരുന്ന് “മഹിളാരത്നം പ്രിതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് സമീറ സംസാരിക്കുമ്പോൾ ജോർജ് വർഗീസ് ചെറുപുഞ്ചിരിയോടെ സമീപമുണ്ടായിരുന്നു.
この記事は Mahilaratnam の March 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の March 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്