അഭിമുഖത്തിനായിരിക്കുമ്പോൾ മിത്ര ഗർഭിണി'യാണ്. നിറവയറിൽ തലോടിയും കുലുങ്ങിച്ചിരിച്ചു. മിത്ര പറഞ്ഞു, "ഈ ഷെഡ്യൂളിൽ പ്രസവമുണ്ടാകും. സൂപ്പർ ഹിറ്റായ "അമ്മ മകൾ സീരിയലിലെ മിത്രയുടെ അമ്മ കഥാപാത്രം കുഞ്ഞുവാവയെ കാത്തിരിക്കുന്ന ത്രില്ലിലാണ്.
അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക് എടുത്ത ശേഷം സീരിയലിലേക്കുള്ള തിരിച്ചുവരവിലും പ്രസരിപ്പും കുസൃ തിയും കുറയാതെ കൂടെയുണ്ട് മിത്രയ്ക്ക് സ്ക്രീനിൽ മാത്രമല്ല റിയൽ ലൈഫിലും മിത്ര അമ്മയാണ്, കുറുമ്പ് കാണിക്കുന്ന അമ്മ.
എവിടെയായിരുന്നു ഇത്രയും നാൾ
സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയത് വിവാഹ ജീവിതത്തിലേക്കാണ്. 2015 ലായിരുന്നു വിവാഹം. ലേഡീസ് ആൻഡ് ജെന്റിൽമാൻ' ആണ് അവസാനം അഭിനയിച്ച സിനിമ. എനിക്ക് കരിയർ പോലെ തന്നെ പ്രധാനമാണ് കുടു ബവും. അതുകൊണ്ടാണ് ബ്രേക് എടുത്തത്.
തിരിച്ചുവരവ് സീരിയലിലേക്ക് മതിയെന്ന് ഉറപ്പിച്ചിരുന്നു. സീരിയലാകുമ്പോൾ കൃത്യമായ ഇടവേളകൾ ലഭിക്കും. ഒരു ജോലി പ്ലാൻ ചെയ്യുന്നത് പോലെ തന്നെ ദിവസങ്ങൾ കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടു പോകാം. മാസത്തിൽ പത്ത് ദിവസമേ ഷൂട്ടിങ് ഉണ്ടാകൂ. രാവിലെ തുടങ്ങിയാൽ രാത്രി ഒൻപതരയോടെ കഴിയും. ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവിടാം. മാത്രമല്ല, നല്ലൊരു ഇടവേളയ്ക്ക് ശേഷമല്ലേ വരുന്നത്. ആളുകളുടെ സ്വീകരണ മുറിയിലേക്ക് എന്നുമെത്തുമ്പോൾ കുറച്ചു കൂടി സ്നേഹം പെട്ടെന്നു കിട്ടുമല്ലോ. തൊട്ടരികത്ത് കാണുന്നൊരു അടുപ്പം പ്രേക്ഷകർക്ക് സീരിയൽ താരങ്ങളോടുണ്ട്.
തിരിച്ചുവരവ് വിചാരിച്ചതു പോലെ എളുപ്പമായിരുന്നോ ?
ആറു വർഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ആകെ പരിഭ്രമമായിരുന്നു. ഒന്നും പ്രതീക്ഷിച്ചതു പോലെ സ്മൂത് ആയി പോകുന്നില്ല. ആ ടെൻഷനിൽ നിന്ന് എന്നെ കരകയറ്റിയ സീരിയലിന്റെ സംവിധായകൻ ഫൈസൽ അടിമാലിയാണ്. ബോഡി ലാംഗ്വേജ്, എക്സ്പ്രഷൻസ് എല്ലാം കൃത്യമായി പറഞ്ഞു തന്ന് ചെയ്യിപ്പിക്കാൻ ആളുണ്ടായത് ഭാഗ്യം.
"ബോഡി ഗാർഡിലെ സേതുലക്ഷ്മി ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നയൻതാരയോട് സൗഹൃദം ഉണ്ടോ ?
This story is from the June 11, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 11, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ