എം എസ്സി ബോട്ടണി കഴിഞ്ഞ് സ്വപ്ന വി തമ്പി പഠിച്ചത് നിയമമാണ്. എന്തായിരുന്നു ആ തീരുമാനത്തിനുള്ള കാരണം എന്നു ഡിസെബിലിറ്റി അഡ്വക്കറ്റ് ആയ സ്വപ്നയോടു ചോദിച്ചാൽ 30 വർഷത്തോളം പിന്നിലേക്ക് പോകും. കന്നു എന്ന് വിളിക്കുന്ന മൂത്ത മകൻ അയ്യപ്പന്റെ ശൈശവ കാലത്തോളം
25 വയസ്സുള്ള ഒരമ്മ രണ്ടര വയസ്സുള്ള കുഞ്ഞിനെയും പിടിച്ച് ഇനിയെന്തെന്നറിയാതെ പകച്ച് നിന്ന നിൽപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് കണ്ണു ജനിച്ചതും വളർച്ചയുടെ പടവുകൾ കടന്നതും. ഭർത്താവ് അരുൺ നായർ ആർമിയിൽ ഡോക്ടറാണ്. അദ്ദേഹത്തിന്റെ ജോലി സംബന്ധമായി ഞങ്ങൾ ആസാമിലായിരുന്ന സമയത്ത് അവിടെ ഒരു പനി പടർന്നു പിടിച്ചു. അൻപതിലധികം ആളുകൾ മരണപ്പെട്ടു. കണ്ണുവിനും പനി വന്നു. പക്ഷേ,അവൻ മരണത്തിന് കീഴടങ്ങിയില്ല. എന്നാൽ ആദ്യത്തേത് പോലെയായിരുന്നില്ല അവന്റെ രണ്ടാം ജന്മം.
ഞൊടിയിൽ മാറിയ ലോകം
ആ സമയത്ത് എംഡി പഠിക്കാൻ വേണ്ടി ഭർത്താവിന് ബെംഗളൂരുവിലേക്ക് വരേണ്ടി വന്നു. ഒപ്പം ഞങ്ങളും. പനിവന്ന് മൂന്നു മാസം കൊണ്ട് കുഞ്ഞിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അത് പരിശോധിക്കുമ്പോഴാണ് "ബ്രയിൻ ഡാമേജ്ഡ് ബേബി വിത് സിംപ്റ്റംസ് ഓഫ് ഓട്ടിസം' എന്ന പരിശോധനാ ഫലം കയ്യിൽ കിട്ടുന്നത്.
അരുൺ ഡോക്ടറായതു കൊണ്ട് ആശുപത്രിയും ജോലിയുമൊക്കെയായി കുറച്ച് സമയം പോകും. എന്റെ കാര്യം അങ്ങനെയായിരുന്നില്ല. കണ്ണുവും പ്രയാസങ്ങളും ഉൾപ്പെട്ടൊരു ചക്രവ്യൂഹത്തിൽ പെട്ടപോലെ തോന്നിയിരുന്നു അന്ന്.
ഇന്റർനെറ്റ് വ്യാപകമല്ലാത്ത കാലം. ഓട്ടിസത്തകുറിച്ചുള്ള പുസ്തകങ്ങൾ പോലും എളുപ്പത്തിൽ കിട്ടിയിരുന്നില്ല. അരുൺ മെഡിസിൻ പഠിക്കുമ്പോൾ പാഠപുസ്തകത്തിലെ ഒരു പേജിൽ ഒതുങ്ങുന്ന കാര്യമായിരുന്നു ഓട്ടിസം. പോരെങ്കിൽ പല തെറ്റിധാരണകളും ഈ പ്രശ്നത്തെക്കുറിച്ച് നിലനിൽക്കുകയും ചെയ്തിരുന്നു.
സ്വയം പഠിച്ച പാഠങ്ങൾ
This story is from the September 17, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 17, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്