സർക്കസിന്റെ നാടാണു തലശ്ശേരി. പക്ഷേ, ഈ നാട് രാഷ്ട്രീയ സർക്കസുകൾക്ക് അരങ്ങായിട്ടില്ല. ഒപ്പം നിൽക്കുന്നവരെ "സഖാവായി ചേർത്തുപിടിക്കുന്നതാണ് ശീലം. ഉറച്ച നിലപാടെടുക്കുകയും അതിലുയരുന്ന ശബ്ദത്തിന് ഉരുക്കു പോലെ കരുത്തുണ്ടാകുകയും ചെയ്യുമെന്നതാണ് കണ്ണൂരുകാരുടെ മാനിഫെസ്റ്റോ അതാണ് എ.എൻ. ഷംസീറിന്റെയും മേൽവിലാസം
നിയമസഭാ സ്പീക്കറായി ചുമതലയേറ്റെടുത്തതിന്റെ 15-ാം ദിവസമാണ് ഷംസീറിനെ കണ്ടത്, കണ്ണൂരിലെ “ഹൗസി'ൽ വച്ച്. ഭാര്യ ഡോ.പി.എം. സഹലക്കും മകൻ ഇസാനുമൊപ്പം ഇരിക്കുമ്പോൾ സഭയുടെ നാഥൻ' തനി ഗൃഹനാഥനായി.
സ്പീക്കർ പദവി അപ്രതീക്ഷിതമായിരുന്നോ ?
തീർത്തും യാദൃച്ഛികമായാണ് ഈ സ്ഥാനത്തെത്തിയത്. സെപ്റ്റംബർ രണ്ടിനാണ് പാർട്ടി തീരുമാനം അറിഞ്ഞത്, മൂന്നിന് ചെന്നൈയിലെ ആശുപത്രിയിൽ പോയി കോടിയേരി ബാലകൃഷ്ണൻ സഖാവിനെ കണ്ടു. എന്നെ കണ്ട് അദ്ദേഹം ചിരിച്ചു. പിന്നെ, കയ്യിൽ മുറുകെ പിടിച്ച് അനുഗ്രഹം പോലെ നന്നായി” എന്നു പറഞ്ഞു. (ഇതെഴുതുമ്പോള്‍ പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണന്റെ ചിത എരിയുകയാണ്?)
രാഷ്ട്രീയത്തിലേക്കു കൈപിടിച്ചത് കോടിയേരിയല്ലേ
ഞങ്ങളുടെ വീടുകള്‍ തമ്മില്‍ നടക്കാവുന്ന ദൂരമേയുള്ളു. പണ്ടു ഞങ്ങളുടെ കുടുംബം സോഷ്യലിസ്റ്റ് ആശയങ്ങളോടു ചായ്വുള്ളതായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരിയിലും പരിസരത്തും കലാപം അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുത്തത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്. ഞങ്ങളുടെ തറവാട് വീട് ആക്രമിക്കാന്‍ വന്നവരെ തടഞ്ഞത് കോടിയേരിയുടെ ഭാര്യാപിതാവ് രാജു മാസ്റ്ററും സഖാക്കളുമായിരുന്നു. കലാപം അവസാനിച്ചതോടെ ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു, സഹായിക്കാന്‍ കമ്മ്യൂണിസ്റ്റുകാരേ ഉള്ളു.
രാഷ്ട്രീയ പശ്ചാത്തലമില്ലാതെ രാഷ്ട്രീയത്തിലെത്തി?
ഉപ്പ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പത്തു മാസം ലോകമാകെ കറങ്ങിയിട്ട് അഞ്ചുമാസം നാട്ടിലുണ്ടാകും. മക്കള്‍ നന്നായി പഠിക്കണമെന്നായിരുന്നു ഉപ്പയുടെ നിര്‍ബന്ധം. ഞാന്‍ രാഷ്ര്രീയത്തിലിറങ്ങിയത് വീട്ടിലാര്‍ക്കും അത്ര താല്പര്യമില്ലായിരുന്നു.
This story is from the October 15, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 15, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം