പുഞ്ചിരിയുടെ കുടവട്ടം
Vanitha|November 12, 2022
ജീവിതത്തിൽ പൊടുന്നനെ കയറി വന്ന 'ഇനിയെന്ത്' എന്ന ചോദ്യത്ത “എനിക്കാകും' എന്ന ഉത്തരമാക്കി മാറ്റിയ കവിത എന്ന പെൺകുട്ടി
രാഖി റാസ്
പുഞ്ചിരിയുടെ കുടവട്ടം

പെൺകുട്ടിയല്ലേ.. കല്യാണം കഴിച്ചു കൊടുക്കേണ്ടതല്ലേ. വീട്ടുജോലി എന്തെങ്കിലുമൊക്കെ ചെയ്യിക്കൂ. മുറ്റമടിക്കാനും അലക്കാനും അവളെ പഠിപ്പിക്കൂ. അപ്പോൾ ഈ നടുവേദനയൊക്കെയങ്ങു മാറും. ഇവൾക്ക് അസുഖമല്ല അഹമ്മതിയാണ്. പന്ത്രണ്ടു വർഷം മുമ്പ് കവിതയുടെ അമ്മയോട് പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.

“പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കുകയല്ലേ ഡോക്ടറേ വേണ്ടത്. കല്യാണം കഴിക്കാനൊക്കെ ഇനി കാലമെത്ര വേണം. മുറ്റമടിക്കാനും അലക്കാനും ഞാനുണ്ടല്ലോ' എന്നായിരുന്നു കവിതയുടെ അമ്മയുടെ മറുപടി.

“ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി പിറ്റേന്ന് മുതൽ നീളം കുറഞ്ഞ ചൂല് കൊണ്ട് ഞാൻ മുറ്റമടിച്ചു തുടങ്ങി. വേദന സഹിച്ച് മുറ്റമടിക്കുമ്പോൾ കണ്ണുനീര് ഒലിച്ചിറങ്ങും. അതുകണ്ട് അമ്മയ്ക്കും സങ്കടമാകും. ഡോക്ടർ പറഞ്ഞതല്ലേ. വേദന മാറേണ്ട എന്നോർത്ത് വീണ്ടും അടിക്കും. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നില്ല എന്നറിയാൻ കൊടുക്കേണ്ടി വന്നത് എന്റെ ശരീരത്തിന്റെ ചലനശേഷി തന്നെയായിരുന്നു. ''കവിതയുടെ സ്വരത്തിൽ കണ്ണീരിന്റെ നനവ്.

വിധി എന്നതിനെക്കാൾ ശരിയായ രോഗനിർണയം നടക്കാതിരുന്നതും ധൃതിയിൽ നടത്തിയ ശസ്ത്രക്രിയയുടേയും ഫലമാണ് കവിത പി. കേശവൻ എന്ന പെൺകുട്ടിയെ വീൽ ചെയറിലാക്കിയത്. കാലുകൾ തളർന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി പറക്കാൻ കവിതയെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.

കുട നിർമാണവും ഇരുന്ന് ചെയ്യാവുന്ന പല ജോലി കളും ചെയ്ത് അവൾ ഇന്ന് കുടുംബം നോക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ സ്‌കൂട്ടറിലേറി യാത്ര ചെയ്യുന്നു. തന്നെപ്പോലെ ഇരുന്നു പോയ വർക്ക് ആത്മവിശ്വാസമേകി സ്വന്തം കാലിൽ നിൽക്കാൻ പ്രചോദിപ്പിക്കുന്നു. അവളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് തൃശൂർ അഞ്ഞൂരിലെ കൊച്ചുവീട്ടിൽ അവളുടെ അമ്മ തങ്കമണിയും ഉണ്ട്.

“ അമ്മയും അനിയത്തി നീതുവും കുടുംബവും എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണ അവരാണ്. അച്ഛൻ കേശവൻ രണ്ടു കൊല്ലം മുൻപ് മരിച്ചു.

'' ഇരുന്നുപോയ നാൾ

 “തറവാട് വീട്ടിലായിരുന്നു ആദ്യം ഞങ്ങൾ താമസം. പിന്നീട് ചെറിയ ഒരു വീട് വച്ചു. ഭർത്താവ് ബല്ലാരിയിൽ ഡ്രൈവറായിരുന്നു. മിക്കപ്പോഴും ഞാനും മക്കളും മാത്രമേ വീട്ടിലുണ്ടാകൂ' അമ്മ തങ്കമണി ഓർത്തു.

This story is from the November 12, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 12, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024