ഓർമയില്ലേ, കറുത്ത കുട്ടിപ്പാവാടയും വെള്ള ഷർട്ടുമിട്ട് പ്രസരിപ്പോടെ നിന്ന മഞ്ജു വാരിയരുടെ ഫ ട്ടോ. എത്രയേറെ സ്ത്രീകൾക്കാണ് ആ ലുക്ക് പ്രചോദനമായത്. പക്ഷേ, അപ്പോഴും ചിലർ ആത്മഗതം പറഞ്ഞ് നെടുവീർപ്പിട്ടിട്ടുണ്ടാകും ‘നടിമാർക്കൊക്കെ ഇങ്ങനെ ഇഷ്ടമുള്ളത് അണിഞ്ഞ് നടക്കാൻ ആത്മ വിശ്വാസമുണ്ടാകും. നമുക്കൊക്കെ അതു പറ്റോ...?
പറ്റും. പറ്റാത്തതെന്ത്?
യഥാർഥത്തിൽ വസ്ത്രധാരണം പെർഫക്ട് ആയാൽ ആത്മവിശ്വാസം പാതിയായി. ഇഷ്ടമുള്ള വസ്ത്രമണിയാൻ ആദ്യം തേച്ചുമിനുക്കേണ്ടത് മനസ്സാണ്. പിന്നെ, ശരീരം എങ്ങനെയാണോ ആ രീതിയിൽ ശരീരത്തെ ഇഷ്ടപ്പെടുകയും ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യാം.
ഡ്രസ് ചെയ്ത് കണ്ണാടിയിൽ നോ ക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാ നുള്ള വഴികളിതാ...
ഷോർട്സ് എത്ര ക്യൂട്ട് ആണ്
ഷോർട്സ് ധരിക്കുമ്പോൾ ബോയ് ഷോർട്സ് പോലുള്ള തരം അടിവസ്ത്രം തിരഞ്ഞെടുക്കാം. നിറം ഉടുപ്പിനിണങ്ങിയതാകാനും ശ്രദ്ധിക്കണം.
കാലിലെ ചർമം പുറത്തു കാണിക്കാൻ ഇഷ്ടമല്ലെങ്കിൽ സ്റ്റോക്കിങ്സ് ഉപയോഗിക്കാം. ചർമത്തിന്റെ അതേ നിറത്തിലും മറ്റു വ്യത്യസ്ത നിറങ്ങളിലും സ്റ്റോക്കിങ്സ് ലഭ്യമാണ്.
നീളം കുറഞ്ഞ വസ്ത്രങ്ങൾ അണിയുമ്പോൾ കാലുകളിൽ രോമം വേണ്ട എന്നാണോ... എങ്കിൽ ലേസർ, എപിലേറ്റർ, വാക്സിങ്, ഹെയർ റിമൂവൽ ക്രീം, ഷേവിങ് തുടങ്ങിയ മാർഗങ്ങളുണ്ട് അമിതരോമം ഒഴിവാക്കാൻ.
വീട്ടിൽ തയാറാക്കാവുന്ന ഷുഗർ വാക്സ് ഉപയോഗിച്ചാൽ രോമങ്ങളുടെ ഇൻഗ്രോത് കുറയും. രോമം പുറത്തുവരാതെ ചർമത്തിൽ കുടുങ്ങുന്ന ഈ അവസ്ഥയുണ്ടായാൽ കാലുകളിൽ കറുത്ത കുത്തുകളായി കാണപ്പെടും. സ്ട്രോബെറി ലെഗ്സ്' എന്നാണ് ഇതിനു പറയുന്നത്.
വാക്സ് തയാറാക്കാൻ രണ്ടു കപ്പ് പഞ്ചസാരപ്പൊടിയിൽ കാൽക്കപ്പ് വീതം വെള്ളവും നാരങ്ങാനീരും ചേർത്ത് ചൂടാക്കണം. തിളച്ച് തേൻ നിറമാകുമ്പോൾ ഗ്ലാസ് ജാറിലേക്ക് പകർത്തി ഇളം ചൂടോടെ ഉപയോഗിക്കാം.
കിടിലൻ ക്രോപ് ടോപ്
ഹൈ വെയ്റ്റിനൊപ്പവും ലോ വെയ്സ്റ്റിനൊപ്പവും ക്രോപ് ടോപ് ധരിക്കുന്നത് ട്രെൻഡാണ്. ഓവർ ടോപ്പിനും ആരാധകരുണ്ട്. ക്രോപ് ടോപ്പിന് കൂട്ടായി ലോങ് ഷഗ് അണിയുന്നതും ഭംഗിയാണ്.
This story is from the November 12, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 12, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം