മൂന്നാം വയസ്സിലാണ് അഭിനയിക്കാനുള്ള ആദ്യ അവസരം വന്നത്. തിരുവാതിരകളിക്കു നടുവിൽ നിൽക്കുന്ന ഉണ്ണിക്കണ്ണനായി. പൂതനാമോക്ഷം കഥയാണു തിരുവാതിരയായി അവതരിപ്പിക്കുന്നത്. അങ്ങനെ കൃഷ്ണനായി അഭിനയം തുടങ്ങിയ കനകമാണ് ഇന്നു ജയ ജയ ജയ ജയ ഹേ'യിൽ എത്തി നിൽക്കുന്നത്. നാടകവും നൃത്തവും നൃത്താധ്യാപനവും താണ്ടി 65-ാം വയസ്സിൽ പന്തളം കുടശ്ശനാട്ടെ കനകം സിനിമയിലേക്ക്
“പൂതനാമോക്ഷം തിരുവാതിരയ്ക്കു നടുവിൽ നിൽക്കാനുള്ള കൃഷ്ണനെ തേടി നടക്കുകയാണ് സംഘാടകർ. അപ്പോഴാണു നാട്ടുകാരിലൊരാൾ "നമ്മുടെ നാരായണിയമ്മയുടെ എട്ടാമത്തെ പുത്രിയുണ്ട്. വട്ട മുഖവും ചുരുണ്ട മുടിയുമൊക്കെയുണ്ട്' എന്നു പറയുന്നത്.
അമ്മ പാലു തന്നോണ്ടിരിക്കുന്നിടത്തു നിന്നു വാ നിറച്ചു പാലുമായിട്ട് അവരാ “കൃഷ്ണനെ എടുത്തു കൊണ്ടു പോയി. അതാണ് എന്റെ ആദ്യഅഭിനയം.'' സിനിമയിലെ രാജ് ഭവനിലെ വിലാസിനിയമ്മയായി തകർത്തഭിനയിച്ച കനകം ഓർമക്കെട്ടുകളഴിക്കുന്നു. “അന്നത്തെ അഭിനയം കണ്ടു ചിലരെല്ലാം പറഞ്ഞത്. ഇതു കനകമ്മയല്ല, നമ്മുടെ കുടശ്ശനാടിന്റെ കനകം. ആ വിളിയങ്ങു പേരായി.
പലതും പയറ്റി
ഈ വല്ലിയിൽ നിന്നു ചെമ്മേ പൂ ക്കൾ... പോകുന്നിതാ പറന്നമ്മേ...' എന്നു തുടങ്ങുന്ന പൂമ്പാറ്റയെന്നൊരു പദ്യമില്ലേ. കുട്ടിക്കാലത്ത് അതുപോലുള്ളവ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോൾ സംഗീതം എനിക്ക് ഒക്കില്ലെന്നു തോന്നി. പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ കലയാണു കൂട്ടായത്. ഇപ്പോൾ ഡാൻസും പാട്ടും അഭിനയവും മിമിക്രിയുമെല്ലാം പയറ്റിനോക്കും. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ജീവിതസാഹചര്യമായിരുന്നു. ഞങ്ങൾ എട്ടു മക്കളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സുഹൃത്തുക്കളെ കൂട്ടി സ്വന്തമായി കൊറിയോഗ്രഫി ചെയ്തു ഡാൻസ് കളിക്കുമായിരുന്നു. "കനകമ്മ ആൻഡ് പാർട്ടി, ഫസ്റ്റ് പ്രസ് എന്ന അനൗൺസ്മെന്റ് അക്കാലത്തു പല സ്റ്റേജുകളിൽ മുഴങ്ങി. ഭരതനാട്യമൊന്നും എവിടെയും പോയി പഠിച്ചിട്ടില്ല. അതിനൊന്നുമുള്ള കാശില്ല. കഴുത്തു വെട്ടിക്കാനും കണ്ണു വെട്ടിക്കാനും അംഗചലനങ്ങളും മറ്റുള്ളവർ ചെയ്യുന്നതു ശ്രദ്ധിച്ചു പഠിച്ചു മത്സരിക്കും. അതിനും കിട്ടും ഫസ്റ്റ്
This story is from the December 10, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 10, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...