അമ്മച്ചീ... ന്നാൽ നമുക്കൊന്ന് പത്താം ക്ലാസ് എഴുതിയാലോ എന്ന് ആദ്യം ചോദിച്ചത് രമണി ടീച്ചറായിരുന്നു.
"ങ്ഹാ ബെസ്റ്റ്' മഹേഷിന്റെ പ്രതികാരം സിനിമയിലെ ആ തഗ്ഗ് മറുപടി തന്നെ രമണി ടീച്ചർക്ക് കിട്ടി. പക്ഷേ, രമണി ടീച്ചർ വിട്ടില്ല. എന്നാ പിന്നെ, ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം' എന്ന് അമ്മച്ചിയും തീരുമാനിച്ചു.
ലീന പത്താം ക്ലാസ്സ് പരീക്ഷ പാസ്സായപ്പോൾ അഭിനന്ദനവുമായി എത്തിയവരിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമുണ്ടായിരുന്നു. ശ്രീമതി ലീന ആന്റണിക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ' എന്നു മന്ത്രി ഫെയ്സ്ബുക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.
നാടക രംഗത്തു നിന്നുള്ള പ്രതിഭകളായ കെ.എൽ ആന്റണിയും ഭാര്യ ലീന ആന്റണിയും മലയാള സിനിമയിൽ എത്തിയതു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയായിരുന്നു. ആ ഒറ്റ സിനിമയിലൂടെ തന്നെ രണ്ടു പേരും മലയാളികളുടെയെല്ലാം പ്രിയപ്പെട്ട അമ്മച്ചിയും ചാച്ചനുമായി.
ഒറ്റയ്ക്കും ഒന്നിച്ചു. ഇരുവരും പുതിയ അഭിനയ കാലത്തിലേക്കു ചുവടു വയ്ക്കെയാണ് അമ്മച്ചിയെ ഒറ്റയാക്കി ചാച്ചൻ യാത്രയായത്.
പത്തേലൊന്നു കുത്തി നോക്കാം
“ഇത്ര പെട്ടെന്നങ്ങു പോകുമെന്നോർത്തില്ല. അമ്മച്ചിക്ക് ചാച്ചനില്ലാതെ പറ്റില്ലെന്ന് മക്കൾക്ക് അറിയാമായിരുന്നു. ഞാനും ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്. അമ്പിളി, ലാസർ ഷൈൻ, നാൻസി. മൂന്നു മക്കളാണ്. ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും എന്റെ ഏകാന്തത അവർക്കു മനസ്സിലായി.
ഒരു ദിവസം ലാസറിന്റെ പങ്കാളി അഡ്വ. മായ കൃഷ്ണൻ വിളിച്ചു. അമ്മച്ചിക്ക് എൻഗേജ് ചെയ്യാൻ എന്തെങ്കിലും ഒന്നു വേണം' എന്നു പറഞ്ഞു. സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷപരകരായ രമണിയെയും പുഷ്പയെയും എനിക്കു പരിചയപ്പെടുത്തുന്നതു മായയാണ്. അങ്ങനെ പത്തേലൊന്നു കുത്തി നോക്കാൻ തീരുമാനമായി. നാടകത്തിലെ വലിയ ഡയലോഗുകളൊക്കെ കാണാതെ പഠിച്ചു പറയുന്ന എനിക്ക് പത്താം ക്ലാസ് പഠിച്ചു ജയിക്കാനാകും എന്നൊരു ആത്മവിശ്വാസം തോന്നി.
അപ്പൻ തെളിച്ച വഴി
This story is from the February 4, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 4, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്