സിനിമയുടെ റീലുകൾ വെള്ളിത്തിരയിൽ ഓടിത്തുടങ്ങി. ഞൊടിയിടയിൽ മിന്നി മാഞ്ഞു പോകുന്ന ഒരുപാടു പിന്നണി പേരുകൾ. അതിലൊന്നാണു വസ്ത്രാലങ്കാരം. വെട്ടിതയ്ച്ചും കൂട്ടിത്തുന്നിയും സൂചിക്കുത്തുകളേറ്റും പലപ്പോഴും നിറം മങ്ങിപ്പോകുന്നതാണു തയ്യൽക്കാരന്റെ ജീവിതം. പക്ഷേ, പ്രതിഭയും പരിശ്രമവും ചിറകുകളാക്കി മെൽവിൻ ജോയ് എന്ന ചെറുപ്പക്കാരൻ പറക്കാൻ തന്നെ തീരുമാനിച്ചു. മിന്നൽ മുരളി സിനിമയിലൂടെ 2021 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് നേട്ടം മെൽവിനു സ്വന്തമായി. പ്രതിസന്ധികൾ മറികടന്ന് സ്വപ്നം തൊട്ട മെൽവിന്റെ ജീവിതയാത്ര കേൾക്കാം.
ഒന്നാം വഴിത്തിരിവ്
മെൽവിൻ ജോയ് എന്നാണ് പേര്. ഞാനതു ചുരു മെൽവി ജെ എന്നാക്കിയതാണ്. അമ്മ സിസിലിയുടെ ചേച്ചി മേരിക്കുഞ്ഞ് തയ്യൽക്കാരിയായിരുന്നു. അവരാണു പള്ളിയിൽ എന്റെ തലതൊട്ടമ്മ. പുതിയ തയ്യൽ മെഷീൻ വാങ്ങിയപ്പോൾ വല്യമ്മ പഴയത് എന്റെ വീട്ടിൽ കൊണ്ടുവന്നിട്ടു. അമ്മയ്ക്ക് ഉപകാരമായിക്കോട്ടെന്നു കരുതിയാണ്. ഒരവധിക്കാലത്തായിരുന്നു അത്. പതിവു പോലെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ദേ, വീട്ടിൽ പുതിയൊരു താരം. ഒന്നുമറിയില്ലെങ്കിലും ഞാൻ തയ്യൽ മെഷീൻ ചവിട്ടിത്തുടങ്ങി. പിന്നെയൊരിക്കൽ വീട്ടിൽ വന്നപ്പോൾ വല്യമ്മച്ചി ഇതു കണ്ടു. സന്തോഷം സഹിക്കാനാകാതെ എന്നെ തയ്യൽ പഠിപ്പിച്ചു. അങ്ങനെ ഞാൻ തയ്യൽക്കാരനായി.
അന്നത്തെക്കാലത്തു പുതിയ ഉടുപ്പുകളെക്കാൾ ബന്ധത്തിലുള്ള ചേട്ടൻമാരുടെ പാന്റ്സും ജീൻസുമൊക്കെയാ ണ് ഇടാൻ കിട്ടുക. എല്ലാം എന്നേക്കാളും വലുതായിരിക്കും. തയ്യൽ പഠിച്ച് ആദ്യം ചെയ്തത് ഇതെല്ലാം വെട്ടി എന്റെ പാകത്തിൽ തയ്ച്ചെടുക്കലാണ്. അതുകണ്ടു നാട്ടിലുള്ള പലരും അവരുടെ ജീൻസും കൊണ്ട് എന്റെ അടുത്തു വന്നു. നാരോ ഫിറ്റും സ്കിൻ ഫിറ്റും ഹിറ്റായി തുടങ്ങിയ കാലം.
പത്താംക്ലാസ് വരെ വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്തിരുന്നത്. ബിസിനസ് ഇങ്ങനെ കയറിവരുന്നതു കണ്ടപ്പോൾ വീടിന്റെ പിന്നിലൊരു ചാർത്തു പിടിച്ച് യെല്ലോ ടൂത്ത്' എന്നൊരു പേരുമിട്ടു തയ്യൽക്കട മുതലാളിയായി.
ഡിസൈനർ ഫ്രം ചേരാനെല്ലൂർ
This story is from the February 18, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 18, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും