കുന്നിൻ നെറുകയിലാണു മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്. വരാന്തയിൽ നിൽക്കുമ്പോൾ ഗിരിജ ടീച്ചറോട് അദ്ഭുതത്തോടെ ചോദിച്ചു, പെരിന്തൽമണ്ണ മദ്രസപ്പടിയിലെ വീട്ടിൽ നിന്ന് കോളജിലേക്ക് ഏതാണ്ട് 20 കിലോ മീറ്റർ ദൂരം. രണ്ടു ബസ് കയറണം. സ്റ്റോപ്പിലിറങ്ങി ഓട്ടോയിലോ നടന്നോ ഈ കുന്നു കയറണം... ഇതൊക്കെ അത്ര എളുപ്പമാണോ? ചിരിവെളിച്ചത്തിന്റെ തിരി നീട്ടിവച്ചു ഗിരിജ പറഞ്ഞു.
ഏഴുവയസ്സു മുതൽ വീടിനടുത്തുള്ള ഏറാന്തോട എഎൽപി സ്കൂളിലേക്ക് ഒറ്റയ്ക്കു പോകാൻ തുടങ്ങിയതാണു ഞാൻ. ഡിഗ്രിക്കു ഫാറൂഖ് കോളജിൽ. എംഎ കോഴിക്കോടു സർവകലാശാലയിൽ. വീട്ടിൽ നിന്നു 100 കിലോമീറ്ററിലേറെ ദൂരമുണ്ട് ഇങ്ങോട്ടെല്ലാം. അധ്യാപികയായ ശേഷം കണ്ണൂർ വിമൻസ് കോളജിലേക്കും പാലക്കാട്ടെ പത്തിരിപ്പാല ഗവൺമെന്റ് കോളജിലേക്കുമെല്ലാം ട്രെയിനിലായിരുന്നു യാത്ര. പത്തിരിപ്പാല കോളജിൽ നിന്നു തിരികെ വീട്ടിലെത്തുമ്പോൾ മിക്ക ദിവസവും രാത്രിയാകും. ആ എനിക്ക് 20 കിലോമീറ്റർ അത്ര അകലെയാണോ? ടീച്ചറിന്റെ ഉത്തരം കേട്ട് അടുത്തു നിന്ന കുട്ടികൾ ചിരിച്ചു. ക്ലാസ്സിലേക്കു പോകാനും പടികൾ കയറാനും ഇവരാണോ സഹായിക്കുക ?' എന്നു ചോദിച്ചപ്പോൾ ആ ചിരി പൊട്ടിച്ചിരിയായി. “ക്ലാസ്സെടുക്കുന്നതിനിടെ പിൻബഞ്ചിലിരുന്നു കുസൃതി കാണിച്ചാൽ പോലും കയ്യോടെ പിടി കൂടുന്ന ആളാണ്. ആ ടീച്ചർക്ക് കോണിപ്പടിയൊന്നും വിഷയമേയല്ല. ഒരു പ്രാവശ്യം നടന്നാൽ വഴി മനഃപാഠമാകും. ടീച്ചറിന്റെ മനസ്സിനു നമ്മളേക്കാൾ തെളിച്ചമുണ്ട്.'' ശരിയാണ്. ആ തെളിച്ചമുള്ളതു കൊണ്ടാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന എല്ലാ ഇരുട്ടിനെയും പെട്ടെന്നു മായ്ച്ചു കളയുന്നത്. മങ്കട ഗവൺമെന്റ് കോളജിലെ മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഗിരിജ കാഴ്ച നഷ്ടമായത് രണ്ടാം വയസ്സിലാണ്.
മരത്തിൽ നിന്നു വീണ് അച്ഛൻ കൃഷ്ണൻ കിടപ്പിലായതോടെ അമ്മ ലീല കൂലിവേല ചെയ്തു വീടു മുന്നോട്ടു കൊണ്ടുപോയി. ദാരിദ്ര്യം വീട്ടിൽ അതിഥിയായിരുന്നില്ല, ഒപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഗിരിജ വാശിയോടെ പഠിച്ചു. എസ്എസ്എൽസി ഡിസ്റ്റിങ്ഷൻ. മലയാള ബിരുദത്തിൽ ഒന്നാം റാങ്ക്. ബിരുദാനന്തര ബിരുദം പൂ ർത്തിയാക്കിയ വർഷം തന്നെ ജെആർഎഫ് ലഭിച്ചു. അന്ന് കാഴ്ച പരിമിതിയുള്ളവർക്കു റിസർച്ച് സ്കോളർഷിപ് കിട്ടുന്നത് അപൂർവമാണ്. പിന്നെ കോളജ് അധ്യാപികയായി.
This story is from the March 04, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 04, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.