മേരാ നാം ജോക്കർ
Vanitha|March 18, 2023
ചിരിയുടെ ട്രഷിസു കളിയുമായിറങ്ങുന്ന ജോക്കർമാരുടെ ജീവിതത്തിലേക്ക്
vijeesh gopinath
മേരാ നാം ജോക്കർ

പേരിൽ എന്തിരിക്കുന്നു? ഞങ്ങൾക്കെല്ലാം ഒറ്റ പേരല്ലേ ഉള്ളൂ, ജോക്കർ. ധർമൻ അങ്ങനെയാണു സംസാരിച്ചു തുടങ്ങിയത്. കണ്ണിൽ ചിരിയുടെ തരി പോലുമില്ല.പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ജെമിനി സർക്കസിന്റെ കൂടാരം. ഷോ തുടങ്ങാൻ ഇനിയുമുണ്ട് സമയം. ആളൊഴിഞ്ഞ കൂടാരത്തിനുള്ളിൽ നിന്നു മൂന്നു പേർ നടന്നു വന്നു. നിരന്നിരുന്നപ്പോൾ ഇവരെങ്ങനെയാണു ചിരി കൊളുത്തു കയെന്ന് എത്തും പിടിയും കിട്ടിയില്ല കണ്ണിൽ ജീവിതം നരച്ചു കിടക്കുന്നു.

പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കൂടാരം നിറഞ്ഞു. ധർമനും ചങ്ങാതിമാരും ചിരിയുടെ മത്താപ്പും അമിട്ടുമൊക്കെ കത്തിച്ചു തുടങ്ങി. കാണികൾ മതിമറന്നു കയ്യടിച്ചു. കുട്ടികൾ ചിരിച്ചുകൊണ്ടു തുള്ളിച്ചാടി.

ഇതാണ് ഓരോ ജോക്കറിന്റെയും ജീവിതം ഉള്ളിലുള്ളതെല്ലാം ചായം കൊണ്ടു മായ്ച്ചു റിങ്ങിലേക്ക് ഒരൊറ്റ ഇറക്കമാണ്. തിരിച്ചു കയറും വരെ പൊട്ടിച്ചിരിപ്പിക്കാൻ ഇരുന്നും ചാടിയും മറിഞ്ഞും വീണ്ടും അടി കൊണ്ടും കൊടുത്തും.

“ഇതുപോലൊരു സർക്കസ് കൂടാരത്തിലാണു ഞാൻ ജനിച്ചത്. ജീവിതം എന്ന ഷോയിലെ ആദ്യ ഊഞ്ഞാലിലേക്കു ധർമൻ ചാടി. “മൈസൂരാണു വീട്. പക്ഷേ, നന്നായി മലയാളം പറയും. വളർന്നതും പല സർക്കസ് കൂടാരങ്ങളിലാണ്. അച്ഛനും അമ്മയും സർക്കസ് കലാകാരായിരുന്നു. അവർ ഷോയ്ക്ക് കയറുമ്പോൾ ഞാൻ തൊട്ടിലിൽ കിടക്കും. അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഒക്കത്തിരിക്കും. ഇതൊക്കെ അമ്മ പറഞ്ഞറിഞ്ഞതാണ്. നടക്കാനായപ്പോൾ ആരോ മുഖത്തു ചായം തേച്ചു. ചാടാനും മറിയാനും പറഞ്ഞു. അങ്ങനെ ജോക്കറായി.

കൂടാരത്തിലേക്കുള്ള വഴി

ധർമന്റെ മലയാളം കുറച്ചൊക്കെ മനസ്സിലാകുന്നുണ്ടെന്ന മട്ടിൽ ബാക്കി രണ്ടുപേർ തലയാട്ടുന്നു, ആസാംകാരനായ ജിയ അരുണും യുപി സ്വദേശി രഘുപതി ഗുപ്തയും. പൊക്കമില്ലായ്മ പൊക്കമായി മാറ്റിയ ജീവിതമാണു ജിയയുടേത്. ഇനിയൊരാൾ കൂടി വരാനുണ്ട്. ഡോൺ. സൂപ്പർ സ്റ്റാർ ഡോൺ. ബാക്കിയുള്ളവർ ഉറക്കത്തിലാണ്.

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 mins  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024