മലയാളി പ്രേക്ഷകരുടെ മുന്നിൽ മൊട്ടിട്ടു വിരിഞ്ഞൊരു പനിനീർപ്പൂവാണ് അനിഖ സുരേന്ദ്രൻ. ബേബി അനിഖയിൽ നിന്നു കൗമാരത്തിന്റെ പടി കടക്കുമ്പോഴേ ഇതാ, നായികയുമായി.
അനിഖ നായികയാകുന്ന ആദ്യ മലയാള സിനിമ ഓ മൈ ഡാർലിങ് തിയറ്ററിലെത്തിയതും വിമർശനങ്ങളും പുകഞ്ഞുതുടങ്ങി. സിനിമയിലെ ലിപ്ലോക്ക് രംഗമാണു പലരെയും അലോസരപ്പെടുത്തിയത്. 18 വയസ്സിലേ ഇത്രയൊക്കെ വേണോ എന്നു കമന്റ് ചെയ്തവരുമുണ്ട്.
“ഈ രംഗം ചെയ്യുമ്പോൾ തന്നെ ഇതു ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തിന് ആ രംഗം ചെയ്തു എന്നു ചോദിച്ചാൽ സിനിമ കാണൂ, നിങ്ങൾക്ക് ഉത്തരം കിട്ടും എന്നാണു മറുപടി. സോഷ്യൽ മീഡിയ കമന്റുകളെ 'ചിൽ ആയി എടുക്കുന്നതാണ് എന്റെ രീതി.
നായികയായി തിരികെയെത്തിയ കഥ പറയാമോ?
നായികയായ ആദ്യസിനിമ തെലുങ്കിലെ ബുട്ട ബൊമ്മയാണ്. തമിഴിൽ ക്വീൻ എന്ന വെബ് സീരീസിൽ അഭിനയിച്ചു. അതു കണ്ടിട്ടാണു ബുട്ട ബൊമ്മയിൽ നായികയാകാനുള്ള അവസരം വന്നത്. കപ്പേള എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് ആണത്. തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ട്.
കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുന്ന ലുക്ക്സ്' അനിഖയ്ക്കുണ്ട് എന്നാണു ബുട്ടബൊമ്മയുടെ സംവിധായകൻ രമേശ് സർ പറഞ്ഞത്. അതിനു ശേഷം "ഓ മൈ ഡാർലിങ്'. രണ്ടു സിനിമകളും ഞാനും അമ്മയും ഒരുമിച്ചിരുന്നു കഥ കേട്ട് ഇഷ്ടപ്പെട്ടു ചെയ്തതാണ്. അമ്മ രജിതയാണ് ഷൂട്ടിങ്ങിന് ഒപ്പം വരുന്നത്. അച്ഛൻ സുരേന്ദ്രനു ബിസിനസാണ്. ഏട്ടൻ അങ്കിത് കാനഡയ്ക്കു പോകാനുള്ള ഒരുക്കത്തിലും.
ഏട്ടനാണ് മോഡലിങ് ആദ്യം ചെയ്തത്. ഏട്ടനോപ്പം ഷൂട്ടിനു പോയ എന്നെ പരസ്യ സംവിധായകൻ സുധീർ അമ്പലപ്പാട്ട് മറ്റൊരു പരസ്യത്തിനായി വിളിക്കുകയായിരുന്നു. നാട്ടിലെ ടെക്സ്റ്റൈൽ ഷോപ്പിനു വേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്തത്. പിന്നീട് സിനിമകളിലേക്ക് അവസരം ലഭിച്ചു. സംവിധായകൻ പറയുന്നതു പോലെ ചെയ്യാൻ കഴിയുമായിരുന്നു. അതാണു ബാലതാരം എന്ന നിലയിൽ ധാരാളം അവസരങ്ങൾ നേടിത്തന്നത്. ഛോട്ടാ മുംബൈ ആണ് ആദ്യസിനിമ. മോഹൻലാൽ അവതരിപ്പിച്ച വാസ്കോ എന്ന കഥാപാത്രത്തിന്റെ മകളായാണ് അരങ്ങേറ്റം. അൽപനേരമേയുള്ളൂ.
This story is from the April 01, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 01, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം