മുറിവുകൾ മീട്ടും സംഗീതം
Vanitha|May 27, 2023
ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ എന്ന അവസ്ഥ മറികടന്ന ജീവിതയാത്രയെ കുറിച്ച് ഗായിക ഗൗരിലക്ഷ്മി
ചൈത്രാലക്ഷ്മി
മുറിവുകൾ മീട്ടും സംഗീതം

ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. മുറിവ് എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയ സ ന്തോഷത്തിലാണു ഗൗരി. “മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും എന്റേതാണ്.'' ഗൗരി തുറന്നു പറയുന്നു.

പെണ്ണായതു കൊണ്ടു നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണു "മുറിവ്' എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂടെ പറയുന്നത്. എട്ടാമത്തെ വയസ്സിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസ്സിൽ ബന്ധുവീട്ടിലും വച്ചു തന്റെ നേരേ നീണ്ട കൈകളെക്കുറിച്ചും ഗൗരി മുറിവിലൂടെ പാടുമ്പോൾ സമൂഹത്തിന്റെ നേർക്കു കൂടി ആ ചൂണ്ടുവിരൽ നീളുന്നു.

“മുറിവുകൾ മറച്ചു വയ്ക്കാനുള്ളതല്ല, ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ വിലപ്പെട്ടതാണു മനസ്സിന്റെ ആരോഗ്യവും. തെറപ്പിയിലൂടെയാണു ഞാൻ മനസ്സിലെ മുറിവുകളെയെല്ലാം മറികടന്നത്. ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ, പോസ്റ്റ് ട്രോമാറ്റിക്സ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്ന് അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങി. ജീവിതം ഇത്രയേറെ മെച്ചപ്പെട്ടു എന്നു തുറന്നു പറയുന്നതിൽ അഭിമാനമാണെനിക്ക്.'' ഗൗരിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.

പേരറിയാത്ത നോവ്

“കോവിഡിന്റെ സമയത്താണു ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ (ബിപിഡി) ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ബിപിഡി രോഗമല്ല, വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്തുക, തനിച്ചിരുന്നു കരയുക, സ്വയം മുറിവേൽപ്പിക്കുക ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങൾ. കയ്യിൽ ബ്ലേഡോ മൂർച്ചയുള്ള എന്തെങ്കിലും വസ്തുവോ കൊണ്ടു വരയും. മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്. മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്. ആ സമയത്തു മനസ്സിലെ സമ്മർദവും അസ്വസ്ഥതയുമെല്ലാം ദിശ തിരിച്ചു വിടണമെന്നേ കരുതിയിരുന്നുള്ളൂ.

ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമേ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങൾ ഉള്ളിൽത്തന്നെയായിരുന്നു. അതുകൊണ്ടു ഞാൻ നേരിട്ട് ബുദ്ധിമുട്ടു വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. ഇനി പ്രകടിപ്പിച്ചാലും വെറുതെ തോന്നുന്നതാണ്. ദാ... അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്നങ്ങളാ. നിനക്കെന്ത് പ്രശ്നമാ ഉള്ളത്?' എന്നാകും മറുപടി കിട്ടുക.

മുറിവിന്റെ ആഴം അന്നുമറിഞ്ഞില്ല

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 27, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 mins  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024