നിശാഭംഗികൾക്ക് അറുതിയായ നേരം. ആലക്തികദീപങ്ങൾ കൺചിമ്മിക്കഴിഞ്ഞു. വിഖ്യാതവും തെല്ല് കുപ്രസിദ്ധവുമായ നോർത്ത് ബ്രിഡ്ജിലെ ആരവങ്ങൾക്ക് അർധവിരാമം. നിശാക്ലബുകൾ താഴിട്ടു തുടങ്ങി. നഗരയാത്രികൻ ശീതവസ്ത്രങ്ങൾ ബലപ്പെടുത്തണ്ട സമയം. പെർത് എന്ന സുഖശീതള ഭൂവിലാണിപ്പോൾ. സ്വാൻ നദിക്കപ്പുറം ക്രിക്കറ്റ് ആരവങ്ങൾ ഉയരുന്നുണ്ടോ എന്നു കാതോർത്തു പുലർകാലേ പുറപ്പെടാം.
പെട്ടെന്നു കാറിന്റെ വിൻഡ് ഗ്ലാസ് വൈപ്പറുകൾ ഉയർന്നു പൊങ്ങി. മഴയാണ്. കാതടപ്പിക്കുന്ന ആരവങ്ങൾ. കൺ ചിമ്മിപ്പോകുന്ന മഴ വെളിച്ചങ്ങൾ. കുട എടുക്കേണ്ടിയിരുന്നു. മഴപ്പെരുപ്പം ഇരമ്പിയാർത്തു മടങ്ങവേ സ്വറ്ററുകളിൽ കുളിരകറ്റാൻ നമ്മൾ ശ്രമിക്കും. അപ്പോഴതാ നീണ്ട ചക്രവാളങ്ങൾക്കപ്പുറം നിന്നു സൂര്യന്റെ ആദ്യ വരവ്.
"ഹായ് നല്ല ചൂടുള്ള പ്രഭാതം' എന്ന സഹയാത്രികന്റെ അഭിവാദ്യം കേട്ടു മേലുടുപ്പുകൾ അയച്ചു തുടങ്ങുമ്പോൾ വെൺനുര ചിതറുന്ന വലിയ കടൽത്തീരത്തിനരികിലാകും വാഹനം. ഇന്ത്യൻ മഹാസമുദ്രം പകർന്ന മൃദു ശീതോഷ്ണ വാതങ്ങൾ അറിഞ്ഞു ചുരം കടന്നു ചെല്ലുന്നതു പൂത്തുലഞ്ഞ ബെറി തോട്ടങ്ങളിലേക്കാകും. നനുത്ത പുൽമേടുകൾക്കപ്പുറം മേഞ്ഞു നടക്കുന്ന കുതിരക്കൂട്ടങ്ങളും ആട്ടിൻപറ്റവും.
തീർച്ചയായും നമ്മൾ അന്വേഷിക്കുന്നതു കങ്കാരുക്കളെക്കുറിച്ചാകും. ഇത് ഓസ്ട്രേലിയ ആണല്ലോ! പെട്ടെന്നുള്ള ബ്രേക്കിടലിൽ ഒന്നുലഞ്ഞെഴുന്നേൽക്കുമ്പോൾ അതാ ഒരു കങ്കാരു കൂട്ടം തെരുവിൽ അവയുടെ ഞൊടിയിട സഞ്ചാരം നോക്കി നിൽക്കേ മദിപ്പിക്കുന്ന വീഞ്ഞിന്റെ മണം. രുചി, നിറവൈവിധ്യങ്ങളുടെ ചഷകങ്ങൾ, ആരവങ്ങൾ.
സ്വപ്നത്തിനുള്ളിലെ സ്വപ്നം
മൃദുല ലഹരിയിൽ മുഴുകവേ പെട്ടെന്ന് ഒരു ഫർണസിലകപ്പെട്ട പോലെ. ഇതു ചുണ്ണാമ്പു കല്ലുകളുടെ പർവതശിഖരങ്ങളാണ്. മഴയിൽ ചുണ്ണാമ്പുപാളികൾ രാക്ഷസനെപ്പോലെ ചൂടു പുക വലിക്കുന്നു. വിസ്മയകരമായ കാഴ്ച. ഊരിയെറിഞ്ഞ മേൽവസ്ത്രങ്ങൾ മാറ്റി ഉഷ്ണത്തിനു വിയർപ്പാറ്റാൻ നോക്കുമ്പോൾ വാഹനം മണൽപ്പരപ്പിലാണ്. ശുദ്ധ മരുഭൂമി. അതിരിടുന്ന വെൺമണൽ കൊടുമുടികളിൽ ഓടി കളിക്കാൻ മോഹമായോ? ആഹ്ലാദം തിമിർപ്പായി മാറാനൊരുങ്ങവേ അതാ ശീതക്കാറ്റിന്റെ ഹുങ്കാരം. വെള്ളമണൽ പെയ്ത്തിൽ കുതിർന്നിറങ്ങി വരവേ രാത്രിയുടെ ആദ്യ യാമമെത്തി. ചക്രവാളത്തിലെങ്ങും അസ്തമന സൂര്യശോഭ. ചുണ്ണാമ്പു ശിൽപങ്ങൾക്കപ്പുറം കടൽനീലിമ. മെഡിറ്ററേനിയൻ സുഖ കാറ്റിന്റെ വരവായി. മെല്ലെ നടക്കാം.
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം