വിവാഹം ഇങ്ങനെയുമാകാം
Vanitha|August 05, 2023
വിവാഹത്തിനു മാറ്റിവച്ചിരുന്ന പണംകൊണ്ടു നിർധനരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മാതൃക കാട്ടിയ ഐഎഎസ് ദമ്പതിമാർ
രാഖി റാസ്
വിവാഹം ഇങ്ങനെയുമാകാം

വിവാഹം വ്യത്യസ്തമാക്കാൻ യുവതീയുവാക്കൾ പല വഴികൾ ആലോചിക്കുന്ന കാലത്തു  കോട്ടയം പാമ്പാടിയിൽ വിനയപൂർവം തലയെടുപ്പോടെ ഒരു വിവാഹം നടന്നു. ഹൃദയങ്ങളുടെ സ്പന്ദനം മേളമൊരുക്കി, നന്മയുടെ തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട്, വിദ്യാദാനം സദ്യ വിളമ്പിയ വിവാഹം.

സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ.നായരുടെയും ശിവം ത്യാഗിയുടെയും വിവാഹമായിരുന്നു അത്. സിവിൽ സർവീസ് പരീക്ഷയിൽ 113-ാം റാങ്കു നേടി ഇ ന്ത്യൻ റവന്യൂ സർവീസിൽ അസിസ്റ്റന്റ് കമ്മീഷനർ ഓഫ് ഇൻകം ടാക്സ് പദവിയിലാണ് ഇപ്പോൾ ആര്യ. ശിവം ത്യാ ഗി കമ്യൂണിക്കേഷൻസ് മിനിസ്ട്രി അഹമ്മദാബാദ് സിറ്റി ഡിവിഷനിൽ ജോലി ചെയ്യുന്നു.

ഒരേ തൂവൽ പക്ഷികൾ

“ഞങ്ങൾ ഇരുവരും സിവിൽ സർവീസ് രംഗത്തു പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം അറിയാമായിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും കരുണ ഹങ്കർ ഹെൽപ് ലൈൻ വൊളന്റിയർമാരായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഇരുവർക്കും വിവാഹം ആലോചിച്ചു തുടങ്ങിയതിനാൽ പരിചയം വിവാഹാലോചനയിലേക്കു നീങ്ങുകയായിരുന്നു. ശിവം ത്യാഗി പറയുന്നു.

“കോളജ് കാലത്തു തന്നെ സിവിൽ മാര്യേജ് മതി എന്ന ആശയം ഞാൻ പറയുമായിരുന്നു. ഇന്ത്യയിൽ കടക്കെണിയിൽ പെടുന്നവരിൽ ഭൂരിഭാഗവും മക്കളുടെ വിവാഹത്തിനായി കടമെടുത്തവരാണ് എന്ന പത്രവാർത്ത ആണ് അത്തരമൊരു ചിന്ത എന്നിൽ ഉണർത്തിയത്. അന്നുമുതൽ ഞാനത് അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും പറയുമായിരുന്നു.

വീട്ടിൽ മറ്റുള്ള വിവാഹങ്ങൾ നടക്കുമ്പോഴൊക്കെ ഞാൻ അതോർമിപ്പിക്കും. സിവിൽ സർവീസിനായി തയാറെടുക്കുന്നതിനു സോഷ്യോളജിയാണു വിഷയമായി സ്വീകരിച്ചിരുന്നത്. ആ സമയത്തു തന്നെ സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ചെയ്തിരുന്നു. അതിലൂടെ സമൂഹത്തെ കൂടുതലായി മനസ്സിലാക്കി വന്നപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ മാതാപിതാക്കൾ ആൺകുട്ടികൾ ജനിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്നു ചിന്തിച്ചു.

തീർച്ചയായും പെൺകുട്ടികളുടെ വിവാഹം ചെലവേറിയ ബാധ്യതയായി മാറും എന്നതു കൊണ്ടു തന്നെയാണത്. ഇതു പെൺഭ്രൂണഹത്യയിലേക്കു വരെ കൊണ്ടു ചെന്നെത്തിക്കുകയാണ്. വിവാഹം നടക്കുന്നുവെങ്കിൽ അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രാധാന്യമുള്ള കാര്യമായി കണ്ടും അവരുടെ വ്യക്തിപരമായ ആവശ്യമായി മനസ്സിലാക്കിയും നടക്കുകയാണെങ്കിൽ ഈ ഭീമമായ ചെലവ് നിർബന്ധമല്ല.

Denne historien er fra August 05, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 05, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 mins  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 mins  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 mins  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 mins  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 mins  |
January 18, 2025