കാലചക്രം മുന്നോട്ടുരുണ്ട ശേഷമുള്ള ഈ രംഗം സങ്കല്പിച്ചു നോക്കിയാലോ? വർഷം 2050. ചായ കുടിക്കാൻ നിങ്ങളൊരു റെസ്റ്ററന്റിലേക്കു ചെല്ലുന്നു. പ്രധാന വാതിലിലെ സ്കാനർ കടക്കുമ്പോൾ തന്നെ അടുക്കളയിലെ കംപ്യൂട്ടറിൽ വിവരമെത്തും. സന്ദർഭമനുസരിച്ചു നിങ്ങളുടെ മുന്നിലെത്തിക്കേണ്ട മെനു മുതൽ മുൻപ് അവിടെ നിന്നു കഴിച്ച വിഭവങ്ങളുടെ ലിസ്റ്റും കുടിച്ച ചായയുടെ മധുരവും കടുപ്പവും വരെ അതിലുണ്ടാകും.
ഇത്തവണ ഓർഡർ ചെയ്യുന്ന ചായ എങ്ങനെ നിങ്ങളുടെ മുന്നിലെത്തിക്കണമെന്ന് ആ കംപ്യൂട്ടർ ജാതകം' പാചകക്കാർക്കു പറഞ്ഞുകൊടുക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ (എഐ) ഏറ്റവും ‘ലൈറ്റ് ആയ ഉദാഹരണമാണിത്.
ഓൺലൈനിൽ കണ്ണട വാങ്ങുന്ന സൈറ്റിൽ മിക്കവരും കയറിയിട്ടുണ്ടാകും. ഓരോ ഫ്രെയിമും നമുക്ക് ഇണങ്ങുമോ എന്നറിയാനായി അതിലൊരു സിംപിൾ ട്രിക് ഉണ്ട്. വെബ്സൈറ്റിലെ ക്യാമറ ഓപ്ഷൻ ഉപയോഗിച്ചു നിങ്ങളുടെ ചിത്രമെടുക്കുക. അത് അപ്ലോഡ് ആയാൽ പിന്നെ പല തരം കണ്ണടകൾ ധരിച്ച നിങ്ങളുടെ ചിത്രങ്ങളാകും വരുന്നത്. ഇണക്കം തോന്നുന്ന ഫ്രെയിം തിരഞ്ഞെടുക്കാം. ഇതിന്റെ പിന്നിലും മറ്റാരുമല്ല, എഐ തന്നെ.
സംസാരവും പരിസരവും കേട്ടറിഞ്ഞു' നമ്മുടെ സ്മാർട്ട് ഫോണിലേക്കു പരസ്യങ്ങൾ എത്തുന്നതു കണ്ടിട്ടില്ലേ. അത്തരം ചെറിയ പരസ്യം മുതൽ റോക്കറ്റ് സയൻസു വരെയായി നീണ്ടുനിവർന്നു കിടക്കുന്ന അദ്ഭുത പ്രതിഭാസമാണ് എഐ. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രബുദ്ധി'യെ കുറിച്ചു കൂടുതൽ അറിയാം.
എന്താണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ?
എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെ, മനുഷ്യനു സമാനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂപ്പർമാൻമാരെ സങ്കൽപിച്ചു നോക്കൂ.
കംപ്യൂട്ടർ പ്രോഗ്രാമിനു സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുനൽകുന്ന സാധാരണയായി മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾക്കായി മനുഷ്യബുദ്ധിയെ കൃത്രിമമായി അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായം തേടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ്. ഒരു ടാസ്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാർട്ട് ഫോൺ പോലുള്ള യന്ത്രങ്ങൾ മുതൽ ഗവേഷണത്തിനും മറ്റും ഉപയോഗിക്കാവുന്ന, മനുഷ്യബുദ്ധിയെയും ശക്തിയെയും പോലും മറികടക്കാവുന്ന അതിനൂതന സംവിധാനം വരെ ഇതിൽ പെടും.
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം