ഉറങ്ങിപ്പോയ പൊറോട്ടയും വെറൈറ്റി ഇല്ലാത്ത രുചിയാത്രയും ഒരുപോലെയാണ്. വിശപ്പൊക്കെ മാറും പക്ഷേ, മനസ്സു നിറയില്ല. ഭക്ഷണം തേടിയുള്ള യാത്ര പൂരത്തിന്റെ വെടിക്കെട്ടാവണം. എന്നും കിട്ടുന്ന തട്ടുദോശയും ഉച്ചയൂണുമെല്ലാം മാലപ്പടക്കം പോലെ സൈഡു വഴി പൊട്ടിക്കോളും. പക്ഷേ, സംഭവം കളറാക്കാൻ നാട്ടിൽ കിട്ടാത്ത രുചിയുടെ അമിട്ടു പൊട്ടണം.
അങ്ങനെ ഏതു വഴിക്കു പോവണമെന്നു തിരച്ചിലിന്റെ എണ്ണ ചൂടാക്കുമ്പോഴാണു ദേ വന്നു വീഴുന്നു വെറൈറ്റിയുടെ കടുകുമണികൾ. അതിർത്തി കടന്നാലുടൻ ഗൺ ചിക്കനുണ്ട്. രാജപാളയത്തു കരണ്ടി ഓംലെറ്റുണ്ട്. പിന്നെ കൂരക്കടയിലെ നന്ദിനി ചിക്കനുണ്ട്. രുചി പൊട്ടിത്തെറിച്ചു തുടങ്ങി.
രാവിലെ ആറു മണി. റോഡിൽ തിരക്കില്ല. വെള്ളം കൂടിപ്പോയ ചട്നി ബെല്ലും ബ്രേക്കുമില്ലാതെ പ്ലേറ്റിൽ ഒഴുകുന്ന പോലെ കാർ പറന്നു. പുനലൂർ തെങ്കാശി വഴി പോയാൽ കണ്ണു നിറയ്ക്കാം. അതിർത്തി കടന്നാൽ വയറും. അതാണ് പ്ലാൻ. പുനലൂർ പാലത്തിനു മുകളിലെത്തി. ഇടതുവശത്തെ നെഞ്ചും വിരിച്ച് പഴയ തൂക്കുപാലം. പ്രായത്തിന്റെ അകതകൾ ഉണ്ടെങ്കിലും ചെയ്തു കൊണ്ടു മേക്കപ്പ് ഇട്ടു സുന്ദരനായി നിൽക്കുന്നു.
കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ തൂക്കുപാലമാണിത്. സ്കോട്ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണു പാലം ഡിസൈൻ ചെയ്തത്. നിർമാണത്തിന് ആവശ്യമായ ഉരുക്കു സാമഗ്രികൾ അയർലൻഡിൽ നിന്നു കപ്പൽ മാർഗം കൊല്ലത്തും പിന്നെ ആനകൾ വലിച്ച വണ്ടിയിൽ പുനലൂരും എത്തിച്ചു.
പാലം പണി തീർന്നപ്പോൾ അതിന്റെ ബലത്തെക്കുറിച്ചു നാട്ടുകാർക്കു സംശയമായി. അവരുടെ പേടി മാറാൻ ഹെൻറി സായിപ്പ് ഒരു കടുംകൈ ചെയ്തു. പത്തനാപുരം മുളകു രാജൻ എന്ന വ്യാപാരിയുടെ ഏഴാനകളെ കൊണ്ടു വന്നു പാലത്തിലൂടെ നടത്തിച്ചു. ആനകൾ പാലത്തിലൂടെ നടക്കുന്ന സമയത്ത് സായിപ്പും കുടുംബവും പാലത്തിനടിയിൽ വള്ളത്തിൽ നിന്ന് എമ്മാതിരി കോൺഫിഡൻസ്.
കാഴ്ചയുടെ തേന്മല
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 14, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും