പഠിക്കാൻ മിടുമിടുക്കരാണോ പണം പറന്നു വരും
Vanitha|October 28,2023
പഠിക്കാൻ മിടുക്കരെ കാത്ത് നാട്ടിലും വിദേശത്തും നിരവധി സ്കോളർഷിപ് ഇന്നുണ്ട്. അൽപം മനസ്സു വച്ചാൽ ആർക്കും ഇതു നേടാവുന്നതേയുള്ളൂ. കോടികളുടെ സ്കോളർഷിപ് നേടിയ മൂന്നു മിടുക്കികളുടെ പഠനവഴികൾ അറിയാം
ശ്യാമ
പഠിക്കാൻ മിടുമിടുക്കരാണോ പണം പറന്നു വരും

കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതിയെന്നേ! ഈ പഴഞ്ചോല്ലു  നമ്മൾ പണ്ടുമുതലേ കേൾക്കുന്നതാണ്. പക്ഷേ, പഠിക്കാൻ മിടുമിടുക്കരാണേൽ പഴഞ്ചൊല്ലിനോടു പോയി വേറെ പണി നോക്കാൻ പറഞ്ഞോളൂ, ധൈര്യമായി.

ഉയർന്ന ഫീസും മറ്റു ചെലവുകളുമൊന്നും പ്രശ്നമല്ല. എത്ര ഉയരത്തിലുള്ളതും കൊത്തിയെടുക്കാനുള്ള അവസരമാണു ലക്ഷങ്ങളും കോടികളും മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകുന്നത്. അതുകൊണ്ടു നമുക്കിനി ‘കൊക്കിലൊതുങ്ങാത്തത് കൊത്താൻ പഠിക്കാം.

പണ്ടൊക്കെ ആകെ മൂന്നുതരം സ്കോളർഷിപ്പുകൾ മാത്രമാണു വിദേശത്തുനിന്നു പഠനത്തിനായി നൽകിയിരുന്നത്. ഫുൾസ്കോളർഷിപ് അഥവാ പഠനച്ചെലവു മുഴുവൻ വഹിക്കുക, ഭാഗിക സ്കോളർഷിപ്പ്, സാമ്പത്തിക നില അനുസരിച്ചു സപ്പോർട്ട് നൽകുക... ഇന്ന് ആ രീതിയൊക്കെ മാറി.

ഗവൺമെന്റുകൾ, ട്രസ്റ്റുകൾ തുടങ്ങി പ്രൈവറ്റ് ഓർഗനൈസേഷനുകൾ വരെ വിദേശപഠന സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. പ്രശസ്ത യൂണിവേഴ്സിറ്റികൾ മറ്റുരാജ്യങ്ങളിലെ മികച്ച വിദ്യാർഥികളെ ഉയർന്ന മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകി തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്.

സ്ത്രീകൾക്ക് പരിഗണന നൽകുന്നവയുണ്ട്. ഭിന്നശേഷിക്കാർക്കു പ്രത്യേക കരുതൽ നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്.

ഉന്നത വിദേശകോളർഷിപ്പുകൾ നേടിയ നേടിയ മൂന്നു മിടുക്കികളുടെ വിജയകഥകൾ കേൾക്കു  എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ കോട്ടയംകാരിയായ ഡോ. രെഹിൻ സുലെ കണ്ണൂർകാരി നമിത തോമസ് എന്നിവർ തങ്ങളുടെ പ്രയത്നത്തെക്കുറിച്ചു സംസാരിക്കുന്നു.

ഉന്നത സ്കോളർഷിപ്പിനു വേണ്ട യോഗ്യത എന്താണ്? എന്തൊക്കെ പ്രധാന രേഖകളാണു തയാറാക്കേണ്ടത്? സ്കോളർഷിപ്പുകളെ പറ്റി എങ്ങനെ അറിയാം? എങ്ങനെ അപേക്ഷിക്കാം? ഈ അറിവുകൾക്കൊപ്പം എഴുത്തിലും അവതരണത്തിലും വേണ്ട മികവിനെക്കുറിച്ചും അവർ പറയുന്നു.

അച്ഛനമ്മമാർ എന്റെ കരുത്ത്

പഠനത്തിലുള്ള മികവുമാത്രമല്ല, പഠനവിഷയം സമൂഹത്തിന്റെ ഉന്നമനത്തിന് എങ്ങനെ ഉപകാരപ്പെടുത്താം എന്ന ചിന്തയുമാണു ഗവേഷണത്തിനു വിദേശ സ്കോളർഷിപ് കിട്ടാനുള്ള പ്രധാന മാനദണ്ഡം.' ഡോ.ദമരീസ് പറയുന്നു. 1.36 കോടി രൂപയുടെ ഡോക്ടറൽ ഫെലോഷിപ് ആണ് എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ മികവിലൂടെ നേടിയെടുത്തത്. മേരിക്യൂറി ലോഷിപ്പിൽ ഉൾപ്പെട്ട ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പാണ് ഈ മിടുക്കിക്കു ലഭിച്ചത്.

This story is from the October 28,2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 28,2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024